Nov 13, 2010

ആറാം ജേര്‍ണലിസ്റ്റ്

.

ജേര്‍ണലിസം... അറിയുന്തോറും അകലം
കൂടുന്ന മഹാസാഗരം...

...
(ബാക്ക്ഗ്രൗണ്ടില്‍ ഹരിമുരളീരവം മ്യൂസിക്‌ )

നിലാവില്‍ ആമയിഴഞ്ചാന്‍ തോടിന്റെ കരയില്‍ നക്ഷത്രം എണ്ണി കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു ... എന്താ?... പേട്ട പാളയം സ്ടാച്യു വഴി പ്രസ്‌ ക്ലബിലേക്ക്‌ വച്ചു പിടിക്കാന്‍... എന്തിനാ??... ജേര്‍ണലിസം പഠിക്കണം!

പ്രസ്‌ ക്ലബ്‌....

ജേര്‍ണലിസത്തെക്കുറിച്ച് അറിയാന്‍ ചെന്നുപെട്ടത് ഒരു സിങ്കത്തിന്റെ മടയില്‍....ഉസ്താദ് എന്‍. ആര്‍. എസ്. ബാബു സര്‍.

സര്‍ ആള്‍ കിടിലമാ... എന്താ സംഭവം? നല്ല A - Class ജേര്‍ണലിസം.

ആവശ്യം അറിയിച്ചു. ദക്ഷിണയായി സര്‍ ചോദിച്ചത് "മാതൃഭൂമിയുടെ സ്ഥാപകനാര് ?" എന്ന്. ഊരുതെണ്ടിയുടെ ഓട്ടബുദ്ധിയില്‍ എന്താ ഉള്ളത്??.... ഒന്നുമില്ല... ജേര്‍ണലിസത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച 'മുത്തുച്ചിപ്പി'യുടെ എഡിറ്ററെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങട് അലക്കി - "മാമന്‍ മാപ്പിള്ള!!"

പറഞ്ഞു മുഴുമിക്കാന്‍ വിട്ടില്ല. ഇങ്ങനെ അങ്ങട് ചേര്‍ത്ത് അങ്ങട് പിടിച്ചു. "നീ ഇവിടെ ഒന്നും ജനിക്കേണ്ടവനല്ല. In fact, നീ ജനിക്കേണ്ടവനേ അല്ല!!"

ബാബു സര്‍ ഫ്ലാറ്റ്!

പിന്നെ ഹൃദയത്തില്‍ ജേര്‍ണലിസവും സിരകളില്‍ ലഹരിയുമായി കാലം ഒരു പാട്....

ഒടുവില്‍ ഒരു നാള്‍ പ്രസ്‌ ക്ലബ്ബിന്റെ പടിയില്‍ ഒരു പിടി പച്ച മണ്ണും വാരിയിട്ടു യാത്ര തുടങ്ങി... ജോലി അന്വേഷിച്ച്... ഇന്നും തീരാത്ത യാത്ര...

സഫറോം കീ സിന്ദഗീ ജോ കഭീ നഹി കദം ഹോ ജാത്തേ ഹേ... ഹൈ... ഹോ.... ഹാ!