എത്ര പച്ചയായി
ജീവിച്ചാലും
കത്തുന്ന വെയില്
മുഖങ്ങളോട്
കള്ളനെപ്പോലെ
തലകുനിക്കാതെ
ചിരിച്ച് കൊണ്ട്
തൊഴുതു നിന്നാലും
ഓരോ ഇലയ്ക്കും
ഒടുവില്
കരിഞ്ഞു വീഴാനാണ്
വിധി.
എങ്കിലും
പ്രസ്സ് ക്ലബ് മരമേ
നീ എന്നയുമൊരു
ഇലയാക്കിയല്ലോ
അസ്തമിക്കാത്ത
സൂര്യന്മാരുള്ള
ആകാശം കാട്ടിത്തന്നല്ലോ
കരിഞ്ഞു വീണോട്ടെ
പച്ചയായിരുന്നതിണ്ടെ
ഓറ്മ്മ മാത്രം മതി
ഏതു മണിലലിഞ്ഞു ചേറ്ന്നാലും
വീമ്പു പറയാന്.
Aug 13, 2009
Subscribe to:
Post Comments (Atom)
2 comments:
ഏതു മണ്ണിലാവും നമ്മള് ചെന്നുപറ്റുക. അറിയില്ല, എങ്കിലും നമുക്ക് പച്ചപ്പിണ്ടെ ഓറ്മമകള്
സൂക്ഷിക്കാം. കണ്ടുമുട്ടുമ്പോള്
എനിക്കറീയാമെന്ന് ഒരുചിരികൊണ്ടെങ്കിലും സമ്മതിക്കാം.
ഓരോ ഇല പൊഴിയുമ്പോഴും ,അത് വളമായി ,വേരിലൂടെ കടന്നു
വീണ്ടും പച്ചപ്പണിയട്ടെ..........
Post a Comment