" എന്നെ അറിയുന്നതിനും
ഉപരി, നീ
എന്നിലൂടെ പ്രണയത്തെ
അറിയുക!
നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.
എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.
മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .
എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല.
പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.
ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
എന്നില്‍ അറിയുവാനായ് ഒന്നുമില്ല.
പക്ഷെ, പ്രണയം,
അതില്‍ എല്ലാമുണ്ട്."
ഉപരി, നീ
എന്നിലൂടെ പ്രണയത്തെ
അറിയുക!
നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.
എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.
മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .
എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല.
പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.
ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
എന്നില്‍ അറിയുവാനായ് ഒന്നുമില്ല.
പക്ഷെ, പ്രണയം,
അതില്‍ എല്ലാമുണ്ട്."
1 comment:
ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
d best lines............
Post a Comment