.
ജേര്‍ണലിസം... അറിയുന്തോറും അകലം കൂടുന്ന മഹാസാഗരം...
ആ...
(ബാക്ക്ഗ്രൗണ്ടില്‍ ഹരിമുരളീരവം മ്യൂസിക് )
നിലാവില്‍ ആമയിഴഞ്ചാന്‍ തോടിന്റെ കരയില്‍ നക്ഷത്രം എണ്ണി കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു ... എന്താ?... പേട്ട പാളയം സ്ടാച്യു വഴി പ്രസ് ക്ലബിലേക്ക് വച്ചു പിടിക്കാന്‍... എന്തിനാ??... ജേര്‍ണലിസം പഠിക്കണം!
പ്രസ് ക്ലബ്....
ജേര്‍ണലിസത്തെക്കുറിച്ച് അറിയാന്‍ ചെന്നുപെട്ടത് ഒരു സിങ്കത്തിന്റെ മടയില്‍....ഉസ്താദ് എന്‍. ആര്‍. എസ്. ബാബു സര്‍.
സര്‍ ആള്‍ കിടിലമാ... എന്താ സംഭവം? നല്ല A - Class ജേര്‍ണലിസം.
ആവശ്യം അറിയിച്ചു. ദക്ഷിണയായി സര്‍ ചോദിച്ചത് "മാതൃഭൂമിയുടെ സ്ഥാപകനാര് ?" എന്ന്. ഊരുതെണ്ടിയുടെ ഓട്ടബുദ്ധിയില്‍ എന്താ ഉള്ളത്??.... ഒന്നുമില്ല... ജേര്‍ണലിസത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച 'മുത്തുച്ചിപ്പി'യുടെ എഡിറ്ററെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ അങ്ങട് അലക്കി - "മാമന്‍ മാപ്പിള്ള!!"
പറഞ്ഞു മുഴുമിക്കാന്‍ വിട്ടില്ല. ഇങ്ങനെ അങ്ങട് ചേര്‍ത്ത് അങ്ങട് പിടിച്ചു. "നീ ഇവിടെ ഒന്നും ജനിക്കേണ്ടവനല്ല. In fact, നീ ജനിക്കേണ്ടവനേ അല്ല!!"
ബാബു സര്‍ ഫ്ലാറ്റ്!
പിന്നെ ഹൃദയത്തില്‍ ജേര്‍ണലിസവും സിരകളില്‍ ലഹരിയുമായി കാലം ഒരു പാട്....
ഒടുവില്‍ ഒരു നാള്‍ പ്രസ് ക്ലബ്ബിന്റെ പടിയില്‍ ഒരു പിടി പച്ച മണ്ണും വാരിയിട്ടു യാത്ര തുടങ്ങി... ജോലി അന്വേഷിച്ച്... ഇന്നും തീരാത്ത യാത്ര...
സഫറോം കീ സിന്ദഗീ ജോ കഭീ നഹി കദം ഹോ ജാത്തേ ഹേ... ഹൈ... ഹോ.... ഹാ!
Nov 13, 2010
Jul 26, 2010
where is our certificate?
by
anila
evide certificate?
evide convocation?
ashaanthamaam aathmaakkalaayi naam,
press clubbin munniloodalayunnu..
evide certificate?
evide convocation?
Apr 13, 2010
Feb 12, 2010
Gerald Posner resignation
by
Deepankur D S
.
Gerald Posner, a noted writer and journalist, resigned from the newspaper he was working for - Daily Beast - on allegations of plagiarism. He published his views on the issue in his blog where he expresses regret for the inadvertent mistakes he made. I think this is an important letter to be read by every journalist, especially in the age of the New Media.
Some excerpts:
"I realize how it is that I have inadvertently, but repeatedly, violated my own high standards. The core of my problem was in shifting from that of a book writer – with two years or more on a project – to what I describe as the “warp speed of the net.” For the Beast articles, I created master electronic files, which contained all the information I developed about a topic – that included interviews, scanned documents, published articles, and public information. I often had master files that were 15,000 words, that needed to be cut into a story of 1,000 to 1500 words.
In the compressed deadlines of the Beast, it now seems certain that those master file were a recipe for disaster for me. It allowed already published sources to get through to a number of my final and in the quick turnaround I then obviously lost sight of the fact that it belonged to a published source instead of being something I wrote."
I am posting the link of the entire letter below. Read on.
http://geraldposner.blogspot.com/2010/02/my-resignation-from-daily-beast.html

Dec 26, 2009
Thanks to everyone
by
Deepankur D S
I had been waiting a week to wake up from the dream. The dream that I won the first rank in Press Club. It had felt so good I didn't want the dream to end. I have never so felt so good. This was not like any other course or class. Here was the best of teachers and the best of peers.
And now a week has passed. No one has woke me up. No corrections have come in the newspapers.
Could this be true?
I was always the absentee student. Classmates liked me like they liked Maveli or Santa Claus. Came along once in a while. Had a good time and left.
Here I am telling myself again and again - it is true!
My heartfelt thanks to all our teachers who taught us what they knew (or atleast tried to).
But most of all to myclassmates and friends. I know (and you know) that this wouldn't have been possible without you - all of you. You gave me notes, encouragement, syllabus, reminders to assignment deadlines and what not. Our batch (evening batch) was the best here in ages.
I don't want to sound pretentious or cliched but - I dedicate my 'victory' to all my classmates - my friends who have always helped me.
This honour truly belongs to you.

Dec 21, 2009
Don Tops!
by
Cris
And finally the results are out!
Don of our class tops 'em all. Yip yip hurrayyyyyyyy!!
Our class also got the Best Writer in English (Don again) and Malayalam - Anila
Woooo hooooo it is celebration time for the evening batch!!
(Not sure of the other details)

Labels:
press club
Nov 15, 2009
ഒറ്റവഴിയിലവസാനിക്കുന്ന വീട്
by
ഹരീഷ് കീഴാറൂർ
മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

Nov 13, 2009
total internal reflection
by
anila
" എന്നെ അറിയുന്നതിനും
ഉപരി, നീ
എന്നിലൂടെ പ്രണയത്തെ
അറിയുക!
നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.
എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.
മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .
എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല.
പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.
ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
എന്നില്‍ അറിയുവാനായ് ഒന്നുമില്ല.
പക്ഷെ, പ്രണയം,
അതില്‍ എല്ലാമുണ്ട്."
ഉപരി, നീ
എന്നിലൂടെ പ്രണയത്തെ
അറിയുക!
നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.
എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.
മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .
എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല.
പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.
ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
എന്നില്‍ അറിയുവാനായ് ഒന്നുമില്ല.
പക്ഷെ, പ്രണയം,
അതില്‍ എല്ലാമുണ്ട്."
Nov 4, 2009
യാത്രാകാലം
by
ഹരീഷ് കീഴാറൂർ
വീടുവിട്ടിറങ്ങുമ്പോൾ മഴയായിരുന്നു. നട്ടുവളർത്തിയ മരങ്ങളേയും സ്നേഹിച്ച ചെടികളേയും ഇരുട്ടിലുപേക്ഷിച്ച് ഒറ്റയ്ക്ക്.... യാത്രപറയാതെ പോരുമ്പോൾ നോവാനോ സന്തോഷിക്കാനോ ആരുമില്ല. ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം.
മഴക്കൊമ്പ്കുലുക്കി ആടിയാടി അലയുന്ന മരങ്ങളേ നിങ്ങൾ അൻവറിന്റെ കവിതയായ് പൂത്തതെന്നാണ് …... മുറിഞ്ഞ വഴികളെപറ്റി പാടാൻ വയ്യ. എന്റെ ചോരപൊടിഞ്ഞു കിടപ്പുണ്ട് അതിന്റെ വക്കുകളിൽ. അതുമതി.. അതുമാത്രം മതി.
റോഡിലെ ചെളിവെള്ളം രണ്ടായ് പകുത്തുകൊണ്ട് ഒരുചെറുപ്പക്കാരൻ.. സ്പീഡോമീറ്റർ നൂറുകടന്നിട്ടും വേഗത പോരന്ന് തോന്നാൻ അവന്റെ മനസിലെന്താണുള്ളത്. ഓരോ നിമിഷവും സാവധാനം ജീവിച്ച് തീർക്കാനുള്ളതാണെന്ന് ആരാണവനോട് പറയുന്നത്. ഒരു വളവിനപ്പുറം നിന്ന്
ദൈവം അവന്റെ അമ്മയോട് സംസാരിക്കുന്നു. പറക്കമുറ്റാത്ത അവന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.
ഭൂമിയെ ഉമ്മവയ്ക്കൻ കൊതിച്ചിറങ്ങിവരുന്ന മിന്നലുകൾ...ഞങ്ങളേയും ഉമ്മവച്ചു
കൊല്ലൂയെന്ന് കെഞ്ചുന്ന മരത്തലപ്പുകൾ..... അതിനു ചുവട്ടിൽ നിൽക്കുന്ന കൂലിപ്പണിക്കാരിക്ക് ഉമ്മ വേണ്ട.. ചോർന്നൊലിക്കുന്ന ഒരു കൂരയവളെ നോക്കിയിരിപ്പുണ്ട്... നോക്കിയിരിപ്പുണ്ട് മിന്നൽപോലെ അവൾ വളർത്താൻ കൊതിച്ച പൈതങ്ങൾ
വീട്ടിനു ചുറ്റും അതിരുകളാണ്. മണ്ണളന്നപ്പോൾ... ഒരുചവിട്ടടി മണ്ണിനുവേണ്ടി ചോരയൊഴുക്കിയവർ. വളരുന്ന അതിരുകൾ പട്ടാളക്കാരെന്റെ കാവലോളം വളരുന്ന അതിരുകൾ...
മൂന്നാമത്ത പെഗ്ഗിനുശേഷം ഒരു കഥ ചോദിച്ച കൂട്ടുകാരൻ.... കൊലപാതകം ആത്മഹത്യയാക്കുന്ന കഥയിലഞ്ഞു കൈകൊട്ടുന്നു. സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.
മഴ തോരുന്നു. ഭൂമിയോട് ഉറക്കത്തിൽ നിന്നെണീക്കൂന്ന് പറയാൻ വെളിച്ചം വരുന്നു... അതിനു മുൻപ് ജീവിതമെന്ന് പേരിട്ട കഥയുടെ അവസാന വരി...
വായനക്കാരാ.... നിങ്ങളെഴുതുമോ.......?

Oct 28, 2009
ജീവിതത്തിന്റെ ഉത്തരം
by
ഹരീഷ് കീഴാറൂർ
(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽപ്പെട്ടു പകച്ചവർക്ക്)
നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ്‘
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു“
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ‘ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽപ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാതൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം‘
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ‘യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ‘
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ‘-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്‘
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ‘മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ
നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ്‘
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു“
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ‘ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽപ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാതൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം‘
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ‘യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ‘
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ‘-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്‘
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ‘മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ
Oct 24, 2009
ആ കല്ലറകളിലേക്ക് നോക്കി വായിചെടുക്കു അഭിനവ ഗാന്ധി കേരളത്തിലെ വിദ്യാര്‍ഥികള്‍ ഇന്നാളത്രയും നടന്നു വന്ന പോരാട്ടത്തിന്റെ കനല്‍ വഴികളെകുറിച്ച്.........
by
Karthik V.R.
കലാലയങ്ങളിലേക്ക് തിന്മകള്‍ ഒന്നിന് പിറകെ ഒന്നായി കടന്നു വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരിക്കല്‍ അതിനു ഇസ്ലാമിക തീവ്രവാദത്തിന്റെ രൂപ മായിരുന്നെന്കില്‍ ഇന്ന് ലവ് ജിഹാദ് പോലുള്ള അരാജകത്വ പ്രവണതകളില്‍ എത്തി നില്‍ക്കുന്നു.
ഡസ്ക് ഇന് അടിയില്‍ മൊബൈല്‍ ഒളിപ്പിച്ചു പ്യൂണ്‍ ഇനെ ബെല്‍ അടിക്കാന്‍ ഓര്‍മിപ്പിക്കുന്ന വിദ്യാര്‍ഥികള്‍, സമരം എന്നത് പ്രതിഷേധത്തിനപ്പുറം ഒരു ദിവസത്തെ അവധിയായി ആഘോഷിക്കുന്ന കാലം.പ്രണയം എന്നത് ഒരു കോംബട്ടിഷന്‍ ഐറ്റം ആക്കി മാറ്റിയ അഭിനവ റോമിയോ മാരെ വിദ്യാര്‍ഥിനികള്‍ നെഞ്ചില്‍ ഏറ്റുന്ന കാലം.റാഗിംഗ് എന്ന ഭ്രാന്തന്‍ വിനോദത്തിന്റെ വേദികളായി കാമ്പസ്സുക്കള്‍ മാറുന്നു.ഇത് നമ്മുടെ കാമ്പസുകളുടെ ഇന്നത്തെ വിശേഷം .
ഈ പ്രശ്നങ്ങളെല്ലാം നമ്മുടെ കണ്മുന്നില്‍ അരങ്ങേറുമ്പോള്‍ ചില വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ ദേശീയ നേതാവിനെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ നമ്മുടെ കാമ്പസ്സുകളിലേക്ക് അഭിനവ രാജകുമാരനെ പോലെ ആനയിച്ചു.
ഹെലികോപ്റ്ററില്‍ ഇരുന്നു താഴെയുള്ള ക്യാമ്പസ്സ് കളിലേക്ക് നോക്കിയാലോ,വിദ്യാര്‍ഥിനികള്‍ക്കും,അധ്യാപികമാര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുത്താലോ, അതൊക്കെ അഭിനവ ഗാന്ധിക്ക് മനസിലാവുമോ?
വിമാനത്തില്‍ സഫാരിയുമായി, കോടികള്‍ ചില്ലവിട്ട്, ഓട വെള്ളത്തിലുണ്ടാക്കിയ ചായക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കാന്‍, പാവപെട്ട പോലീസുകാരുടെ ഉറക്കം കെടുത്താന്‍ അങ്ങിനി ഈ കേര നാട്ടിലേക്ക് വരരുതേ!!!! കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെല്ലാം വിശദമായി ഒരു വെള്ള പേപ്പറില്‍ എഴുതി ഒരു പോസ്റ്റ് കവര്‍ ഇലിട്ടു ജന്‍പത്തിലേക്ക് അയച്ചേക്കാം.അല്ലെങ്കില്‍ വിവരാവകാശ നിയമം അനുസരിച്ച് ഒരു അപേക്ഷ രാജ്യ രക്ഷാ മന്ത്രിക്കോ ,പ്രവാസികാര്യ മന്ത്രിക്കോ അയച്ചാലും മതി. അതല്ല ചായ ഒരുപാട് ഇഷ്ടപെട്ടുപോയെങ്കില്‍ അതുണ്ടാക്കിയ പുള്ളി ഇപ്പൊ വെറുതെ നില്‍ക്കുവാ അദ്ധേഹത്തെ അങ്ങോട്ട് പാര്‍സല്‍ ചെയ്തേക്കാം.

Oct 20, 2009
Sep 16, 2009
Thank you Mr. Tharoor - for proving I was right about you
by
Deepankur D S

Our dear Minister of State for External Affairs Sasi Tharoor had won the last election by a majority of around 1 lakh votes from Trivandrum - the capital of the most literate state in the country. I personally know a few friends who enthusiastically voted for him saying that he was just what the country needed. I am sure all my lady friends out there must be surely thrilled now to hear him call them “hey my little cow!”
This is what he said when in his twitter message he said that he would travel in “cattle class out of solidarity with all our holy cows” clearly targeting the publicity stunts of Sonia Gandhi and Rahul Gandhi (the holy cows) who opted to travel in economy class and trains in an austerity drive along with the poor common man (clearly - ‘the cattle’). I had wondered if I was wrong, when some time ago before the elections, he had stopped the Indian national anthem in between to proclaim that instead of standing in attention we should place our right hands on our hearts – because that was how the ‘civilized’ Americans did it. Was I wrong when I thought this was one man who would be a blind slave to the American capitalist thought process rather than Indian culture and tradition? I guess not. And again last week when it was discovered he was residing in the 5-star Taj Hotel in New Delhi, citing some repair works going on in the Government Bungalow allotted to him – for the past three months. And the daily rent was only about Rs, 30,000 a day – excluding food and beverages.
Of course he said he paid it from his pocket– which brings us back to the accusations raised by the old evil Communists that he was a binami business partner in some companies in the country.
Really Mr. Tharoor – you almost had us fooled. You could write a second part to your best – seller “the Great Indian Novel” – “The Great Indian Politician”. What would you not do to fool us – the cattle? The poor cows and black buffaloes and, of course, all the donkeys who voted for you.
But thanks again Mr. Tharoor. I was just starting to wonder if my prejudice against you had been just the traditional skepticism of the middle class- Keralite, who opposed every new change in the system. You proved me wrong. You are what I believed you are – a pathetic fame-seeker, born literally with a silver-spoon in your mouth, and thinking you – of all the people - would do anything to alleviate the sufferings of millions of poor people in this country could only be the dream of the worst fools.
Sep 10, 2009
Aug 30, 2009
"തമ്പ്രാന്റെ മേടയിലും അടിയാന്റെ കുടിയിലും ചിങ്ങം വന്നെ പൊന്നോണം വന്നെ "
by
Karthik V.R.
അങ്ങനെ ഒരോണം കൂടെ വന്നെത്തിയിരിക്കുന്നു .ഓണത്തെ പതിവിലും ഗംഭീരമായി ആഘോഷിക്കാന്‍ ലോകമെബാടുമുള്ള മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.പാടത്തും,പറബത്തും, രാപകല്‍ ഇല്ലാതെ അധ്വാനിച്ചിരുന്ന മലയാളിക്ക് ഒരു കാലത്ത് ചിങ്ങമാസത്തിലെ പൊന്നിന്‍തിരുവോണം വിളവെടുപ്പുത്സവം ആയിരുന്നു.എന്നാല്‍ ഇത് ഗുണ്ടകളുടെ വിളവെടുപ്പ് കാലം . നിര്‍ഭാഗ്യവശാല്‍ ഇന്ന് കച്ചവടത്തിന്റെയും, കുടിച്ച് കൂത്താടാനുള്ള ഒരു കാരണമായും മാറിയിരിക്കുകയാണ് ഓണം.
ഓണത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളുടെ ഏട് പലതരം . മൂന്നടി മണ്ണ് ആവശ്യപെട്ട വാമനന്‍ , തന്റെ കാല്പാതം അളവുകോലാക്കി സ്വര്‍ഗ്ഗവും,ഭൂമിയും,പാതാളവും അളന്നെടുത്തപ്പോള്‍ മൂന്നാമതായി തന്റെ ശിരസ്സ് കാട്ടികൊടുത്ത മഹാബലിയെ അദ്ദേഹം പാതാളതിലേക്കു ചവിട്ടി താഴ്ത്തി.ചിങ്ങത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കാന്‍ മലയാളക്കര ഒരുങ്ങി കഴിഞ്ഞു.
ഐതിഹ്യമെങ്കില്‍ കൂടിയും ആ മഹാമനസ്സ്ക്കനോട് മാപ്പ് പറഞ്ഞുകൊണ്ട് ...........
മണ്ണിനടിയില്‍ വിശ്രമിക്കുന്നത് കൊണ്ട് അങ്ങേക്ക് വ്യക്തമായിരിക്കും പൂക്കളും,ചെടികളും, കൃഷിയും,കൊയ്ത്തും എല്ലാം മലയാളിക്ക് അന്യമായത്.അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിയര്‍ത്തു പണിയെടുക്കുന്നത് കൊണ്ട് മലയാളികള്‍ ഇന്നും അഭിമാനത്തോടെ നമ്മുടെ ദേശിയ ഉത്സവം ആഘോഷിക്കുന്നു. ഒരു മത്സരയിനം ആക്കിയതിനാല്‍ പൂക്കളങ്ങള്‍ ഇപ്പോഴും സജീവമായി നമ്മള്‍ നിലനിര്‍ത്തി പോരുന്നു അതും തോവാളയിലെ കര്‍ഷകരുടെ കരുണ കൊണ്ട്.
പലപ്പോഴും ചായം തേച്ച ഉപ്പും,ചോക്ക് പൊടിയും ഉപയോഗിചുള്ള വരപ്പിനെയും നാം ഇന്ന് പൂകളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് പൂകളങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത് നിന്നും അപ്രത്യക്ഷമായി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കെട്ടിടങ്ങളുടെ മുറ്റത്തോ അവരുടെ കളിസ്ഥലങ്ങളിലോ സ്ഥാനം പിടിച്ചിരിക്കുന്നു.
മിനി സ്ക്രീനില്‍ ആദ്യമായി ബ്ലോക്ക്‌ബെസ്റ്റെര്‍ ചലച്ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് ചാനലുകളും മലയാളിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു. ഓണക്കാലത്ത് വിറ്റുപോയ മദ്യത്തിന്റെ കണക്ക് ആദ്യം ബ്രേക്ക് ചെയ്യാന്‍ ചാനലുകള്‍ ഇതിനകം തന്നെ തയ്യാറെടുത്തു കഴിഞ്ഞിരിക്കണം
ഇതൊക്കെയോ ഓണം ?

Aug 20, 2009
by
saji
പത്രപ്രവര്‍ത്തകര്‍ ഇന്നു വെറും ഒരു തൊഴിലാളി മാത്രമായി മാറികൊണ്ടിരിക്കുന്നു . മുതലാളിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളി. മുതലാളിയുടെ താത്പര്യം മാറുന്നതിനനുസരിച്ച് അവന്റെ താല്പര്യങ്ങളും മാറണം. അല്ലെങ്കില്‍ അവന്‍ പുറത്ത് . പത്രപ്രവര്‍ത്തനം മഹാ സംഭവമാണ് , പാവപ്പെട്ടവന് വേണ്ടി , അധോനിക്കുന്നവന് വേണ്ടി , അന്നീതികെതിരെ പോരാടാന്‍ എന്നും പറഞ്ഞു പത്രപ്രവര്തിനതിനു ഇറങ്ങുമ്പോള്‍ ഇതൊക്കെ ആലോചിക്കുന്നോണ്ടോ ആവോ.
Aug 16, 2009
കല്ലും,മുള്ളും ചവിട്ടി അച്ഛനെ സഹായിക്കാന്‍ എത്തിയ മകന്‍
by
Karthik V.R.
പക്ഷപാതം കുടാതെയുള്ള വാര്‍ത്ത ഇന്ന് മഴവില്ല് പോലെ ഒരു പ്രതിഭാസമാണ്.ഇത് എല്ലാവരും അറിയുന്ന സത്യം.പക്ഷെ പ്രേക്ഷകര്‍ വെറും മണ്ടന്മാരാണോ?
കഴിഞ്ഞ ദിവസം കണ്ടരരു മോഹനര്‍ക്കു സന്നിധാനത്ത് പ്രവേശനം നിഷേധിച്ചു.അച്ഛനെ സഹായിക്കാനാണ് താന്‍ എത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. ഇധെഹത്തിന്റെ വക്കാലത്ത് പിടിച്ച് ചെറുമകന്‍ ചാനലുകളില്‍.
അതീവ ഗൌരവമേറിയ വിഷയമായതുകൊണ്ട് പതിവുപോലെ ചാനലുകള്‍ ഇത് ന്യൂസ് ടൈംമിലെ പ്രധാന ചര്‍ച്ച വിഷയമാകി. ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സ്വകാര്യ ചാനല്‍ ക്ഷണിച്ചത് രാഹുല്‍ ഈശ്വര്‍,കുമ്മനം രാജശേഖരന്‍,തുടങ്ങിയവരെ. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ ഒരഭിപ്രായം പറഞ്ഞോട്ടെ, ഈ വിഷയത്തെ കുറിച്ച ആധികാരികമായി സംസാരിക്കാന്‍ ശ്രിശാന്തിനെയോ,പി.ടി.ഉഷേയെയോ ക്ഷണിക്കുകയായിരുന്നു കൂടുതല്‍ ഉചിതം.അവതാരകനായിരുന്ന ഈ പുള്ളി ഇപ്പോ മുടി വളര്‍ത്തി,ജുബ്ബയിട്ട്,കയ്യിലും,കഴുത്തിലും രുദ്രാക്ഷ മണിഞ്ഞ് നടക്കുകയാ,ഇങ്ങനെയൊക്കെ ചെയ്താല്‍ ഒരാള്‍ ജ്ഞാനി ആകുമോ.പേരിനൊപ്പം ഈശ്വര്‍ ചേര്‍ത്താല്‍ ജൂനിയര്‍ ഈശ്വരന്‍ ആകുമോ. മന്ത്രിയെ വരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഒരു ചരിത്രമുണ്ടേ ഈ പുള്ളികാരന്.
മറ്റൊരു വിഷയം...
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. രാമചന്ദ്രന്‍ കടന്നപള്ളിക്ക് ദേവസ്വം വകുപ്പ് മന്ത്രിയാകും.ഇതേ ചാനല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ പറഞ്ഞത് ദേവസ്വം വകുപ്പ് സുധാകരനില്‍ നിന്നും "പിടിച്ചെടുത്തു" എന്നാണ്. ഈ വാക്കിന്റെ അര്‍ഥം മനസിലായില്ല. സി.പി.എം. സംസ്ഥാന സെക്രട്ടെരിഅട്ട് ആണ് മന്ത്രി സ്ഥാനത്തെ സംബന്ധിച്ച തീരുമാനം എടുത്തത്. പിന്നെങ്ങനെയാണ് "പിടിച്ചെടുത്തു" എന്ന വാക്ക് ഇവിടെ യോജിക്കുക.
"അതായതു മാര്‍ഗം ഏതായാലും അത് രാഹുല്‍ ഈശ്വര്‍ ആയാല്‍ പോലും വേണ്ടില്ല, ലക്‌ഷ്യം സര്‍കാരിനെയും പാര്‍ടിയെയും കരിവാരി തേക്കുക"

Aug 14, 2009
Aug 13, 2009
പച്ചയുടെ കാലം
by
ഹരീഷ് കീഴാറൂർ
എത്ര പച്ചയായി
ജീവിച്ചാലും
കത്തുന്ന വെയില്
മുഖങ്ങളോട്
കള്ളനെപ്പോലെ
തലകുനിക്കാതെ
ചിരിച്ച് കൊണ്ട്
തൊഴുതു നിന്നാലും
ഓരോ ഇലയ്ക്കും
ഒടുവില്
കരിഞ്ഞു വീഴാനാണ്
വിധി.
എങ്കിലും
പ്രസ്സ് ക്ലബ് മരമേ
നീ എന്നയുമൊരു
ഇലയാക്കിയല്ലോ
അസ്തമിക്കാത്ത
സൂര്യന്മാരുള്ള
ആകാശം കാട്ടിത്തന്നല്ലോ
കരിഞ്ഞു വീണോട്ടെ
പച്ചയായിരുന്നതിണ്ടെ
ഓറ്മ്മ മാത്രം മതി
ഏതു മണിലലിഞ്ഞു ചേറ്ന്നാലും
വീമ്പു പറയാന്.
ജീവിച്ചാലും
കത്തുന്ന വെയില്
മുഖങ്ങളോട്
കള്ളനെപ്പോലെ
തലകുനിക്കാതെ
ചിരിച്ച് കൊണ്ട്
തൊഴുതു നിന്നാലും
ഓരോ ഇലയ്ക്കും
ഒടുവില്
കരിഞ്ഞു വീഴാനാണ്
വിധി.
എങ്കിലും
പ്രസ്സ് ക്ലബ് മരമേ
നീ എന്നയുമൊരു
ഇലയാക്കിയല്ലോ
അസ്തമിക്കാത്ത
സൂര്യന്മാരുള്ള
ആകാശം കാട്ടിത്തന്നല്ലോ
കരിഞ്ഞു വീണോട്ടെ
പച്ചയായിരുന്നതിണ്ടെ
ഓറ്മ്മ മാത്രം മതി
ഏതു മണിലലിഞ്ഞു ചേറ്ന്നാലും
വീമ്പു പറയാന്.
Subscribe to:
Posts (Atom)