എല്ലാം അതുപോലെ തന്നെയുണ്ട്
പുറത്തെ മഴയൊച്ച
അടുക്കളയിലെ
വറുത്ത മീനിണ്ടെ മണം
ടി വി ന്യൂസിലെ
(പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത )
നിന്നെക്കുറിച്ചുള്ള മരണാഘോഷങ്ങളും
പെങ്ങളൊരുത്തി മുറിച്ച മാമ്പഴത്തോടൊപ്പം
വന്നു ചോദിക്കുന്നു
നിന്റ്റെ ശവസംസ്ക്കാരത്തെപറ്റി
ഇടയ്ക്ക് ഓർമ്മിച്ചെടുക്കുന്നു
പണ്ട് വായിച്ച കഥയിലെ വരികൽപതിഞ്ഞ ഒച്ചയിൽ
അവതാരിക പകർത്തിവയ്ക്കുന്നു
കഥയിലെ ജീവിതം
മാധവിക്കുട്ടി
കമലാദാസ്
കമലാ സുരയ്യ
നീ പകർന്നാടിയ വേഷങ്ങളൊക്കയും.
ഒരു ക്ലിക്കിലൂടെ
സ്റ്റാർസ് സ്പോർസിലെത്തുവാനുള്ള തിടുക്കം
മുക്കിയും മൂളിയും
പറയാതെ പറയുന്നുണ്ട്
പെങ്ങളുടെ കുട്ടികൽ
അപ്പോഴേയ്ക്കും മൊബൈലൊന്നു വിറച്ചു
“ പ്രണയത്തിനൊരുടലുണ്ടായിരുന്നു
നമുക്കിതുവരെ
ഇനി മുതലത് ഇല്ലാതാകുന്നു
പ്രീയപ്പെട്ട കഥാകാരി പിരിഞ്ഞു പോകുന്നു”
പഴയ കാമുകിയാണ്
മടിയിലെ കുഞ്ഞിന് മുലചുരത്തുമ്പോൽ
പ്രണയവും ചുരന്നു പോയിട്ടുണ്ടാകാം
ഒടുവിൽ
ഏഷ്യാനെറ്റിനെ
സ്റ്റാർസ്പോർട്ട്സിന് വിട്ടുകൊടുത്ത്
മുറിയടച്ച് കട്ടിലിൽ
മലർന്നു കിടന്നു
ഒരു ചരമകവിത എഴുതിയാലോ
ഒരു കഥയെഴുത്തുകാരിയുടെ
മരണം കൊണ്ട് എനിക്ക് മാത്രം
നഷ്ട്ടം വരാൻ പാടില്ലല്ലോ
ചാടിയെണീറ്റ് ബ്ലോഗിലെത്തുമ്പോൽ
മരിക്കൻ കാത്തിരുന്നതു പോലെ
ഡോണെന്നൊരു
ദ്രോഹി ആദ്യമെഴുതി
എന്നെ പിന്നിലാക്കിയിരിക്കുന്നു