May 19, 2009

വെടിയുണ്ടയേക്കാള്‍ ശക്തിയുള്ള ഒരു വോട്ട് .........



ഒരു കൂട്ടലിനും,കിഴിക്കലിനും,മന കണക്കിനും വിധി പറയാന്‍ പറ്റാതിരുന്ന പതിനഞ്ചാം ലോക സഭാ തിരഞ്ഞെടുപ്പ് അങ്ങനെ കടന്നു പോയി.ദേശാടനക്കിളികളെ പോലെ അവരെത്തി വിജയിച്ചു മടങ്ങി.ഒരു തവണ ബി.ജെ.പി. എങ്കില്‍ അടുത്ത തവണ കോണ്‍ഗ്രസ്‌ ,വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ പ്രവണതയ്ക്ക് മാറ്റം വന്നിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പികുന്നത്.തിരിച്ചറിവില്‍ താരതമ്യേന ദരിദ്രരായ ഇന്ത്യന്‍ ജനത വിദ്യാ സമ്പന്നരെ പോലെ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു. രാമ ക്ഷേത്രവും ,രണ്ടു രൂപക്കരിയും എല്ലാം ജനം തള്ളി കളഞ്ഞു.സര്‍കാരിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തി വിധി നിര്‍ണയിക്കാന്‍ ജനം പ്രാപ്തരായോ?ഇരുനൂറ്റി അറുപത്തിരണ്ടു സീറ്റു നേടി യു. പി .എ അധികാരം ഉറപ്പാക്കി.കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയുടെ ചിറകിലേറി അവരുടെ പഴയ പ്രതാപത്തിലേക്ക് പറക്കുകയാണോ.എന്ത് തന്നെ ആയാലും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്‌ ഇനി ആരുടെയും വിലപേശല്‍ ഭയക്കേണ്ട.യു .പി യിലും,ആന്ധ്രാ യിലും ,ഡല്‍ഹി യിലും,രാജസ്ഥാനിലും എന്തിനു ബെന്ങാളില്‍ പോലും കോണ്‍ഗ്രസ്‌ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നു.
അസ്ഥിര മുന്നണി എന്ന ചീത്ത പേര് മുന്നാം മുന്നണിക്ക്‌ നേരത്തെ ഉണ്ടെകിലും ജനം എന്തുകൊണ്ട് അവരെ പാടെ അവഗണിച്ചു. മുന്നാം മുന്നണിയിലെ പ്രമുഘരായ സി.പി .എമ്മിന് എവിടയാണ് പിഴച്ചത്.തങ്ങളുടെ ഉരുക്ക് കോട്ടയായ ബെന്ങലുപോലും അവരെ കൈവിട്ടു.തത്വതിഷ്ടിത നിലപാടുകളില്‍ നിന്ന് കാല്‍ക്കുലേറ്റര്‍ രാഷ്ട്രീയത്തിലേക്ക് സി. പി.എം ചുവടു മാറ്റി എന്ന് ജനങ്ങള്‍ക്ക്‌ തോന്നി തുടങ്ങിയോ.വര്‍ഗീയവാതികള്‍ എന്ന് തങ്ങള്‍ തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ച പി.ഡി. പി യെ കൂടെ കുട്ടിയതും , കാര്‍ഷിക വല്‍കരണത്തെ മറന്നുകൊണ്ട് കാര്‍ഷിക ഭൂമിയുടെ നെഞ്ചില്‍ വ്യവസായ വല്‍കരനതിന്നു ശ്രമിച്ചതും പട്ടിണി കിടന്നു പ്രസ്ഥാനത്തെ വളര്‍ത്തിയ കര്‍ഷകരുടെ നെഞ്ജിലേക്ക് വെടിയു‌ണ്ട പായിച്ചപ്പോഴും അവര്‍ പരാജയപ്പെട്ടു.പിന്നെ മറ്റൊരു മുഖ്യ കാരണം ചരിത്രത്തില്‍ ഇന്ന് വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ഇല്ലാതിരുന്ന വിഭാഗീയത ."ശത്രുവിന്റെ ശത്രു മിത്രം" എന്ന ഫോര്‍മുലയാണ് ബെന്ങാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയയതെങ്കില്‍ കേരളത്തിലെ തോല്‍വിയെ കുറിച്ച് എന്തുന്യായമാണ് പറയാനാവുക.

No comments: