Jun 12, 2009

ഇനിയെങ്ങോട്ട് ........?



വാര്‍ത്തകള്‍ വഴിപിഴച്ചു പോകുകയാണോ ....? അറിയില്ല എന്നാണു ഉത്തരമെന്കില്‍ നിങ്ങള്ക്ക് മാധ്യമങളുമായ് യാതൊരു ബന്ധവുമില്ല എന്നായിരിക്കും ചിന്തിയ്ക്കാന്‍ കഴിയുക .മാധ്യമങ്കള്‍ക്ക് ലഭിക്കുന്ന വാര്‍ത്തകള്‍ സംഭവങ്ങളുടെ വിവരണങ്ങളാണ് . അല്ലാതെ വിവരങ്ങളെ സംഭവങ്ങലാക്കുകയല്ല .രീതികള്‍ അവഗണിച്ച് റേറ്റിംഗ് പോയിന്റ്‌ കൂട്ടുന്നതിനായി നെട്ടോട്ടം ഓടുകയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ . കൊഴുപ്പ്‌ നിറഞ്ഞ മാധ്യമചിന്ത എങ്ങോട്ടാണ് പോകുന്നത് . മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളെ സ്വാതീനിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത . നീതിന്യായ വ്യവസ്ഥകളുടെ പരിതികള്‍ ലംഖിച്ചു പോകുന്ന മാധ്യമധര്മം ഇനി നേരിടാന്‍ പോകുന്നത് വലിയൊരു പ്രതിസന്തിയായിരിക്കും .' വിവരം ' എന്ന വസ്തുത കുട്ടിക്കളിയല്ല .സാധാരണക്കാരന് ഉത്തകുന്നതിനായ് പടച്ചെടുത്ത മാധ്യമം ഇന്നു പരിതിക്ക് പുറത്തു നിന്നുകൊണ്ട്‌ സംവതിക്കുന്നു .പ്രതിസന്തികള്‍ കൊണ്ടു നിറഞ്ഞ ചരിത്രത്തിനു പുതിയൊരു അദ്ധ്യായം എഴുതിചെര്‍ക്കുന്നതിനു വേണ്ടിയാണോ പരക്കംപാച്ചില്‍ . കിട്ടുന്ന വാര്‍ത്താ ശകലങ്ങളെ കോടതി ശരി വയ്ക്കുന്നതിനു മുമ്പ്‌ മാധ്യമങ്ങള്‍ ശരിവയ്ക്കുന്നു .,ആണയിടുന്നു .ഇതില്‍ എവിടെയാണ് മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ ,പരിമിതികള്‍ . നിയമങ്ങള്‍ മാധ്യമങ്ങള്‍ മരന്നുപോകുന്നതാണോ .സംശയമുണ്ട്‌ ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതാകാം. ഇതിനായി ആര്ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് ജനങ്ങള്‍ക്കോ, മാധ്യമത്തിന്റെ തലപ്പത്ത്‌ ഇരിക്കുന്നവര്‍ക്കോ ,ഗെവെന്മേടിനുപോലും അറിയില്ല .ഇതുമൂലം ജനങ്ങള്‍ ചിന്താ നഗ്നരായി മാറുന്നു .കടുത്ത് നിയമങ്ങള്‍ കൊണ്ടു മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയമായി .അല്ലെങ്കില്‍ ഇനിയെങ്ങോട്ട് ? എന്ന ഉത്തരം കിട്ടാതെ നിലത്തു കിടന്നുരുളും ,കുമ്പള ഇലയിലെ ജലം പോലെ ........


- അനീ -

No comments: