നാം മലയാളികള്‍ ഏറ്റവും വില കല്‍പ്പിക്കുന്നത് കുടുംബം എന്ന സങ്കല്പ്പതിനാണ്. ഒരു വിട്ടു വീഴ്ച്ചയ്കും തയ്യാറാകാതെ നാം ആ സങ്കല്‍പ്പത്തെ നെഞ്ചോട് ചേര്ത്തു പിടിച്ചു. അതിന് വേണ്ടി നഷ്ടമാക്കേണ്ടി വന്ന സര്ഗാത്മകതയെയും വ്യക്തി സ്വാതന്ത്ര്യത്തെയും നാം തമസ്കരിച്ചു. സമൂഹത്തിന്റെ കെട്ടുറപ്പിന് ആ ബന്ധനം ആവശ്യമാണെന്ന് അന്ഗീകരിക്കുംപോഴും, അത് സാര്‍വജനീനമായി അന്ഗീകരിക്കണം എന്ന പിടി വാശി പാടില്ല. ആ സങ്കല്‍പ്പത്തിന് പുറത്ത് നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരെ മാന്യതയോടെ പരിഗണിക്കാന്‍ നാം പക്വത നേടണം.
പ്രണയ ആഭിമുഖ്യം ഇല്ലാത്ത സമൂഹം ആയി ആണ് മലയാളികളെ പൊതുവെ പറയാറ്. ഇത്ര പ്രണയ വൈമുഖ്യം നമുക്ക് എങ്ങനെ വന്നു? ഭാരതീയ ഇതിഹാസങ്ങള്‍ പ്രണയത്തിന്റെ ദൈവികതയെ ആദരിച്ചിരുന്നു. രാധാ-കൃഷ്ണ പ്രണയം ഉത്തമമായ പ്രണയ മാതൃക അയിരുന്നു. എന്നാല്‍ കേരളത്തിന്റെ ചരിത്രവും കഥകളും പ്രണയത്തില്‍ ഊന്നി ഉള്ളത് അല്ല. നമ്മുടെ നായകന്മാരും നായികമാരും ഉത്തമ കുടുംബസ്തര്‍ ആയിരുന്നു. ഇതേ രീതിയിലുള്ള സദാചാര ക്രമത്തെ തുടര്‍ന്നും നാം പിന്‍തുടരുക ആയിരുന്നു.
മരുമക്കത്തായ ദായ ക്രമത്തില്‍ സ്ഥിതി മറ്റൊന്നാനെന്കിലും സ്ത്രീകള്‍ കുടുംബം എന്ന സ്ഥാപനത്തിന്റെ ഇരകള്‍ ആയിരുന്നു. അവളുടെ പ്രണയ ജീവിതം വിവാഹം എന്ന ആചാരതിലെക്ക് ഉള്ള ചവിട്ടു പടികള്‍ മാത്രം ആയിരുന്നു. നിരുപാധികമായി പ്രണയിക്കുക എന്ന ചിന്തയെ അംഗീകരിക്കാന്‍ നമ്മുടെ മനസ്സ് വളര്‍ന്നിരുന്നില്ല. വിവാഹ ബന്ധം പ്രണയ ജീവിതത്തിന്റെ അവസാനം എന്ന ധാരണ പരത്തുകയും എന്നാല്‍ അതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുക ആയിരുന്നു പരക്കെ ഉണ്ടായിരുന്ന രീതി. ആ നിയമത്തിന്റെ ബലിയാടുകള്‍ ആയത് സ്ത്രീകള്‍ ആയിരുന്നു. അത് കൊണ്ടു തന്നെ മാധവിക്കുട്ടി യുടെ തുറന്നെഴുത്തുകള്‍ കേട്ട ഫ്യൂഡല്‍ സമൂഹത്തിനു അതിനെ വിലയിരുത്താന്‍ ഉള്ള സഹിഷ്ണുത ഉണ്ടായിരുന്നില്ല.
ഇവിടെ വിവാഹം എന്നത് ഒരാളുടെ പരമമായ ജീവിത ലക്ഷ്യം ആണെന്ന ചിന്ത എങ്ങനെയോ കടന്നു കൂടിയിരിക്കുന്നു. ജീവിതത്തിന്റെ ഒരു അനിവാര്യത ആയ സ്ത്രീ പുരുഷ ബന്ധത്തെ അത് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ നാം ആഘോഷിക്കുന്നു. വിവാഹങ്ങള്‍ ഉത്സവങ്ങള്‍ ആയി മാറുന്നു. ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തി,പഠിപ്പിച്ച് , വിവാഹിതരാക്കി മക്കളെ പരിപൂര്‍ണരാക്കുന്ന രക്ഷ കര്‍ത്താക്കള്‍ പെരുകി വരുന്നു. അവിടെ സ്ത്രീയും പുരുഷനും വില പേശപ്പെടുകയാണ്. സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പദവിയുടെയും പേരിലുള്ള ഈ കച്ചവടത്തില്‍ രണ്ടു പേരുടേയും മാനസിക തലങ്ങള്‍ കാര്യമാക്കാറില്ല. ഇതാണ് വര്‍ദ്ധിച്ചു വരുന്ന വിവാഹ മോച്ചനങ്ങല്ക് കാരണം ആകുന്നത്.
Jun 8, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment