"സി.പി.എമ്മിനെ അറിയുന്നവക്ക് എന്താവും തീരുമാനം എന്നതില്‍ മാധ്യമങ്ങള്‍ക്ക് ഉണ്ടായതുപോലെ ഒരു ഉത്കണ്ടയും ഇല്ലായിരുന്നു". കാരണം കെ.ആര്.ഗൗരിയും,എം.വി.രാഘവനും,അപ്പുക്കുട്ടന് വള്ളികുന്നും, അബ്ദുള്ള കുട്ടിയും , സോമനാഥ് ചട്ടെര്ജിയും എല്ലാം അവര്‍ക്ക് പരിചിതരാണ്.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗം വി.എസ്.അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാനും അതെ സമയം മുഖ്യമന്ത്രിയായി തുടരാന്‍ അനുവതിച്ചുകൊണ്ടുമുള്ള പി.ബി. നിര്‍ദേശം അംഗീകരിച്ചു .ലാവ്ലിന് കേസില്‍ പാര്‍ട്ടി നിലപാടിനെതിരെ സ്വന്തമായി നിലപാടെടുത്ത വി.എസ്. അച്ചടക്ക ലംഘനമാണ് കാട്ടിയതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സി.പി.എം. വീണ്ടും തെളിയിച്ചിരിക്കുന്നു.
"ചോദ്യം ചെയ്താല്‍ പടിക്ക് പുറത്ത്", ഇത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന തലക്കെട്ടാണ്. അവര്‍ ആദ്യം പടിക്കെണ്ടിയിരുന്നത് എന്താണ് സി.പി. എം. എന്നും അതിന്റെ ചരിത്രവുമാണ്.പാര്‍ട്ടിയും ജനങ്ങളും രണ്ടാണ് എന്ന തരത്തിലാണ് പല മാധ്യമങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.ഇത് തെറ്റാണ്. പാര്‍ട്ടിയും ജനങ്ങളും രണ്ടല്ല.
ഇതോടെ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും പരിഹരിക്കാനാകുമോ എന്നതാണ് മറ്റൊരു വിഷയം. ശക്തമായ ഒരു പ്രസ്ഥാനം ആകുബോള്‍ ,സങ്കീര്നമായ വിഷയങ്ങള്‍ ഉരിതിരിയുമ്പോള്,അഭിപ്രായ വൈരുധ്യങ്ങള്‍ ഏതൊരു രാഷ്ട്രിയ പാര്‍ട്ടിയിലും ഉണ്ടാവും അത് സ്വാഭാവികം.
Jul 12, 2009
Subscribe to:
Post Comments (Atom)
1 comment:
ഈ തിരുമാനം എല്ലാവരും പ്രതീക്ഷിച്ചത് തന്നെ. കാരാട്ടിന്റെയും പിണറായിയുടെയും സി പി എമ്മില്‍ നിന്നു ഇതില്‍ കൂടുതലാണ് ഉണ്ടാവെബ്ടിയിരുന്നത്. വിഭാഗിയത കൂടാനെ ഈ ഒരു തിരുമാനം വഴിയോരുക്കൂ. പിന്നെ ജനങ്ങളും പാര്‍ട്ടിയും...
Post a Comment