Aug 12, 2009

ഗുരോ "ഒന്നേ ഉള്ളെങ്കിലും ഉലക്കകടിച്ചു വളര്‍ത്തിയില്ലെങ്കില്‍"

ഇതൊരു കഥയാണ്,രാഷ്ട്രിയ ബീഷ്മാചാര്യരായ അച്ഛന്‍ മക്കളെ വളര്‍ത്തിയ കഥ.ഡോക്ടറായ അച്ഛന്‍ മക്കളെ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കും. പോലിസുകാരായവര്‍ മക്കളെ പോലിസാക്കാന്‍ ആഗ്രഹിക്കും,അതുപോലെ കേരളം കണ്ടിടുള്ള ഏറ്റവും ഗാംബിര്യമുള്ള ഒരു മുന്‍മുഖ്യമന്ത്രി തന്റെ മകനെയോ മകളെയോ ആ പദവിയില്‍ എത്തിക്കാന്‍ ആഗ്രഹിച്ചത്‌ തെറ്റാണോ?





കണ്ണോത്ത് കരുണാകരന്‍ മാരാര്‍, പേരില്‍ തന്നെയില്ലേ ഒരു പവര്‍.ഇദ്ധേഹം തന്റെ മകനായ കെ.മുരളീധരനെ സേവദള്ളിലൂടെ രാഷ്ട്രിയ രംഗത്തേക്ക്‌ കടത്തി വിട്ടു. മകന്‍ വളര്‍ന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആയി,വൈസ് പ്രസിഡന്റ്‌ ആയി,ഒടുവില്‍ തെന്നല ബാലകൃഷ്ണ പിള്ളയെ മാറ്റി കെ.പി.സി.സി. പ്രസിഡന്റ്‌ ആയി.ഇതിലൊന്നും തൃപ്തി വരാതെ നിയമസഭ അങ്ങമല്ലാത്ത മകനെ സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി ആകി.അങ്ങനെ ആ മകന്‍ വടക്കാഞ്ചേരിയില്‍ നിന്ന് തോറ്റ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യ മന്ത്രി ആയി.മക്കള്‍ തമ്മില്‍ കലഹിക്കാതിരിക്കാന്‍ മകളെ മുകുന്ദപുരം ലോകസഭ സീറ്റില്‍ നിന്ന് മത്സരിപ്പിച്ചു.അന്ന് മുകുന്ദപുരവും ഇടതുപക്ഷത്തെ തുണച്ചു.




ഒടുവില്‍ ഒരു നാള്‍ തന്റെ മാതൃ സംഘടനയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി.പിന്നീട് നടന്ന തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വര്‍ഗ ശത്രുക്കളായ സി.പി.എമ്മിനൊപ്പം മത്സരിച്ചു. കരുണാകരന്‍ ഉള്‍പെടുന്ന ഡി.ഐ.സി യെ ഇനി കൂടെ കൂട്ടേണ്ട എന്ന് എല്‍.ഡി.എഫ്‌ ഒടുവില്‍ തീരുമാനിച്ചു .കാലക്രെമേണ കോണ്‍ഗ്രസിന്റെ ഐഡന്റിറ്റി ഉണ്ടെങ്കിലേ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് മനസിലാക്കിയ അച്ഛനും മകളും അവിടേക്ക് വീണ്ടും കുടിയേറി.അപ്പോള്‍ എന്‍.സി.പി യില്‍ മുരളീരവം തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ എന്‍.സി.പി യും ഇടതു മുന്നണിയില്‍ നിന്നും ഔട്ട്‌ .



എന്ത് വന്നാലും ഇനി കോണ്‍ഗ്രസിലേക്കില്ല എന്ന് പല തവണ ആവര്‍ത്തിച്ച മുരളീധരന്‍ തന്റെ വയനാട്ടിലെ തോല്‍വിയോടെ രാഷ്ടിയമെന്തെന്നു പഠിചിരിക്കാനാണ് സാധ്യത കാരണം താന്‍ ആദ്യക്ഷനായിരുന്ന സംഘടനയില്‍ ഒരു മെംബെര്‍ഷിപ്പിനു യാചിക്കുകയാണ് ഈ പാവം ഇപ്പോള്‍.ചേട്ടനെ എടുക്കരുത് എന്ന ഉറച്ച നിലപാടില്‍ പെങ്ങള്‍.



അധികാരം ആ സുഖം അറിഞ്ഞവര്‍ക്ക് , അത് കിട്ടിയില്ലെങ്കില്‍ ശ്വാസം മുട്ടും , അതുകൊണ്ട് ഈ പാവത്തിന് അത് ആരെങ്കിലും കൊടുത്ത് സഹായിക്കണേ........

2 comments:

Cris said...

karthike nee bhaviyil oru srinivasan aakanulla ella scopum naan kaanunnundu. Ithrem humour sense kayyil undayittano nee kannadi koodil chillitadacha mookanayi ee naal athrayum kalinjathu! Moshkam moshkam!

ഹരീഷ് കീഴാറൂർ said...

വാക്കിണ്ടെ മൂറ്ച്ച കൂടണം, ചങ്കില്കുത്തി നിന്ന്
ചിരിക്കണം. അതിനു വേണ്ടി എഴുതൂ വീണ്ടും വീണ്ടൂം.