Mar 24, 2009

ഒരു സ്ഥലപുരാണം

സി പി എം , സി പി ഐ സീറ്റ് തര്‍ക്കത്തില്‍കേരളമെങ്ങും ഉയര്ന്നു കേട്ട പേരാണ് രണ്ടത്താണി . എന്താണീ രണ്ടത്താണി . ഇതൊരു സ്ഥലമാണോ അതോ ഏതെങ്കിലും പദവിയോ മറ്റോ ആണോ. ക്ലാസില്‍ ഇതിനെകുറിച്ച് ചോദ്യം വന്നപ്പോള്‍ ഒരു ഗ്രാമം ആണെന്നായിരുന്നു എന്റെ ഉത്തരം .
അത് സമര്തിക്കുന ഒരു പത്ര വാര്ത്ത കണ്ടിരുന്നു.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നിന്നു അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലമാണ്‌ രണ്ടത്താണി. രണ്ടാതാണിയിലൂടെ കടന്നു പോകുന്ന ദേശിയ പാതയ്ക്ക് സമീപം മറ്റൊരു ഒരു റോഡുണ്ട്. ഈ റോഡിനു ഇരുവശത്തുമായി വഴിയാത്രകര്‍ക്കായി രണ്ടു അതാനികള്‍ ഉണ്ടായിരുന്നു . ഇതു കാരണമാനെത്രേ ഈ സ്ഥലം രണ്ടത്താണി എന്ന് അറിയപ്പെടുന്നത്. ഈ സ്ഥലത്തിന് സമീപത്തായി ഉള്ള മറ്റു സ്ഥലങ്ങളാണ് കുട്ടികളതാനി , കരിങ്കല്ലതാനി എന്നിവ . ഈ സ്ഥലങ്ങള്‍ക്കും പേരുകള്‍ കിട്ടിയത് അതാനികള്‍ കാരണമാണ്. മുന്‍ എം എല്‍ എ അബ്ദു റഹ്മാന്‍ രണ്ടത്താണി യും , മുന്‍ എം പി അബ്ദു സമദ് സമദാനിയും ഇതേ നാട്ടുകാരാണ്

No comments: