Jun 30, 2009

"തൊഴിലാളി വര്‍ഗത്തിന് അധികാരം കിട്ടിയാല്‍ പിന്നെ അവരായി അധികാരി വര്‍ഗം"

ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ പോലീസ് സ്റ്റേഷന്‍ ,ആ പോലീസ് സ്റ്റേഷന് സംരക്ഷണം നല്‍കാന്‍ മറ്റൊരു കാക്കി പട. ഇത് അങ്ങ് ബംഗാളിലെ ലാല്‍ഗദ്ടില്‍ അല്ല നമ്മുടെ തലസ്ഥാന നഗരിയിലെ പേരൂര്‍ക്കട യിലാണ്. ഈ സ്റ്റേഷനിലെ പോലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ അടിക്കടി കുറച്ചു സദാചാര ബോധമുള്ള സഖാക്കള്‍ എത്തും.ഇ കഴിഞ്ഞ ദിവസവും ഒരു സംഘം ഡി.വെയ്.എഫ്.ഐ ക്കാര്‍ സ്റ്റേഷന്‍ ആക്രമിച്ച്‌ എസ്‌.ഐ യെയും വനിതാ കോണ്‍സ്റ്റബിള്‍ നെയും പരിക്കേല്‍പ്പിച്ചു. മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടാന്‍ പോലും ആയില്ല . ആക്രമണത്തിനു നേത്രത്വം നല്‍കിയ ഡി.വെയ്.എഫ്‌ .ഐ നേതാവ് അനില്‍കുമാറിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ നാലു മാസത്തിനിടെയില്‍ ഇത് രണ്ടാം തവണയാണ് അക്രമണം.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ ഇത് ഒരു തുടര്‍കഥയാണ്. മന്ത്രിമാര്‍ സ്റ്റേഷന്‍ ഇലെത്തി പ്രതികളെ ഇറക്കികൊണ്ട് പോയ സംഭവത്തിനു വരെ നമ്മള്‍ സാക്ഷികളായി. ഇത്തരത്തില്‍ സഖാക്കള്‍ നിയമം കയ്യിലെടുക്കുകയാണെങ്കില്‍ നമ്മുകെന്തിനാനൊരു പോലീസ് സേന.

Jun 29, 2009

SECOND DOCU AND SHORT FILM FESTIVAL

The second edition of documentry and short film festival concluded on 25th of june with a grand closing ceremany.Bilal a film by savrav sarangi won award for the best long documentry film. The award for best short documentry film was shared by kannam and ripples directed by Babu Kambratt and M.R Sashidharan. Hell by nandalala and stations by Emmanual Palo shared award for best short fiction film. Sacred Eggs by K.P Muraleedharan bagged award for best animation film .Gaon Chhodab Nahin by K.P.sasi won award for best musical video.Motion by Anirban Datta won special mention in long documentry section. Thus the festival was interesting with more than 225 films.

Jun 26, 2009

ചരിത്രനിഷേധം

ഞങ്ങളുടെ വീട്ടിൽ
ടിപ്പുവെന്ന
പട്ടിയും
ക്ലീയൊപാട്രയെന്ന
പൂച്ചയും ഉണ്ടായിരുന്നു
വീട്ടിലേയ്ക്ക്
ആരേയും അടുപ്പിക്കാതെ
ടിപ്പു എപ്പോഴും
അപ്പുറത്തുള്ളവരുടെ
മുറ്റം നോക്കികിടന്നു
പത്തായപ്പുരയിലേയ്ക്ക്
ക്ലീയൊപാട്ര കൊണ്ടുപോകുമെന്ന
കൊതിയോടെ
കണ്ടന്മാരൊക്കെ
പറമ്പുമൂലകളിൽ
ഇരുട്ടിനെതുളച്ച
കണ്ണുകളുമായി
കാവലിരുന്നു
അങ്ങനെ
അധികാരവും സൌന്ദര്യവും
ടിപ്പുവും ക്ലീയൊപാട്രയും
അറിയിച്ച്കോണ്ടേയിരുന്നു
2
അടുക്കളപ്പുറത്ത്
അമ്മ മീന്കഴുകാ‍നിരിക്കുമ്പൊൽ
ഈ രജവംശീയരൊക്കെ
ഓച്ഛനിച്ച്
നാവുനുണഞ്ഞ്
നിന്നിരുന്നു
ചത്തമീനിന്ടെ
മുള്ളിനുവേണ്ടിയുള്ള
ആ നില്പ്
കണ്ടതു മുതലാണ്
ചരിത്രപുസ്തകത്തിൽ നിന്ന്
ഞാന് ടിപ്പുവിനേയും
ക്ലീയൊപാട്രയെയും
പുറത്താക്കിയത്.

Grew up with, forgot later 'n now mourn for: MJ

I grew up in the 90s. And like most kids who grew up in 90s, Tom and Jerry, Magi Noodles and Michael Jackson were part of my life.

To tell I grew up singing Jackson's songs everyday would be an exaggeration - being in Kerala. But as far as English songs went, MJ's was the first name that every child got introduced to.

In those days... my bro would claim he knew exactly how to do the moonwalk and do what looked like Bugs Bunny trying to balance on Elmer's head (that is a rabbit on a man's head, for those unfamiliar with the cartoon). I believed him of course and did an even worse imitation, ending up crawling on and squishing the floor.

'Dangerous' was forever in our tape recorder and we'd sing 'The girl is so dangerous' on the top of our voice. Bro even had these special music quizzes with me scoring 10 on 10 cause Michael would inevitably be the answer to all his questions.
We are the world, Black or White, Heal the World were all part of our daily singing exercise that lasted an hour long. Thriller, Bad, Billy Joe, Annie are you ok would come too some days.

Years went by and the MJ glory began to fade. Maybe it was the controversies. Or maybe it was just that people do not stick to one thing for long. But to see the same guy who made his fans faint out of love and adoration at one time, now hated and condemned - well it makes you wonder about life: does anything last?

Yes it does. His music for one. His songs. His dance. His moonwalks.

Today morning a friend told me over phone Michael Jackson has died. For at least an hour I was in shock. I haven't thought of this guy in years. I haven't sung his songs or bothered of what he was up to. I opened my email and wrote to my bro "MJ :-(". He wrote back "Yea... Pity".

Stars like him do leave a mark, it may only be at the end that you realise how big the mark is. And then all that you forgot over the years, comes alive. RIP, MJ.

But let his music live forever.

"Heal the world, Make it a better place,
For you and for me and the entire human race
There are people dying if you care enough for the living
Make a better place, for you and for me."

Jun 25, 2009

Job: indulekha hiring media executives

(As taken from an email I got)

Induleha is looking for media executives for its kottayam office. They are looking to hire three young, talented people now.

Things that are VERY important for this position:

* Solid writing skills.
* Great communication skills.
* Self-driven work ethic.
* Ability to take a project from idea to execution.
* Desire to learn.

Things that are LESS important for this position:

* Graduation (any discipline)
* Experience in Journalism / Publishing / Online Media / Marketing
* Age below 35


More info can be had from the following link:
http://indulekha.com/about/2005/11/useful-links.html

Jun 24, 2009

Jun 23, 2009

Jun 16, 2009

The 2nd International Documentary and Short Festival of Kerala

The 2nd International Documentary and Short Festival of Kerala to be conducted from the 19th-25th June 2009.The different sections including competition on short fiction long and short doc., animation , music videos, international doc, 60 Years of Films Division, Short fiction films from Hungary, Short Fiction Films from Mexico, retrospective of short fiction works of Agnes Varda Documentary Filmmaker in Focus - Supriyo Sen, An International series commissioned on the issues of Democracy with both shorts and documentaries from all over the world will be screen on the festival. Delegate registration open till 17th June.

Jun 12, 2009

ഇനിയെങ്ങോട്ട് ........?



വാര്‍ത്തകള്‍ വഴിപിഴച്ചു പോകുകയാണോ ....? അറിയില്ല എന്നാണു ഉത്തരമെന്കില്‍ നിങ്ങള്ക്ക് മാധ്യമങളുമായ് യാതൊരു ബന്ധവുമില്ല എന്നായിരിക്കും ചിന്തിയ്ക്കാന്‍ കഴിയുക .മാധ്യമങ്കള്‍ക്ക് ലഭിക്കുന്ന വാര്‍ത്തകള്‍ സംഭവങ്ങളുടെ വിവരണങ്ങളാണ് . അല്ലാതെ വിവരങ്ങളെ സംഭവങ്ങലാക്കുകയല്ല .രീതികള്‍ അവഗണിച്ച് റേറ്റിംഗ് പോയിന്റ്‌ കൂട്ടുന്നതിനായി നെട്ടോട്ടം ഓടുകയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ . കൊഴുപ്പ്‌ നിറഞ്ഞ മാധ്യമചിന്ത എങ്ങോട്ടാണ് പോകുന്നത് . മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളെ സ്വാതീനിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത . നീതിന്യായ വ്യവസ്ഥകളുടെ പരിതികള്‍ ലംഖിച്ചു പോകുന്ന മാധ്യമധര്മം ഇനി നേരിടാന്‍ പോകുന്നത് വലിയൊരു പ്രതിസന്തിയായിരിക്കും .' വിവരം ' എന്ന വസ്തുത കുട്ടിക്കളിയല്ല .സാധാരണക്കാരന് ഉത്തകുന്നതിനായ് പടച്ചെടുത്ത മാധ്യമം ഇന്നു പരിതിക്ക് പുറത്തു നിന്നുകൊണ്ട്‌ സംവതിക്കുന്നു .പ്രതിസന്തികള്‍ കൊണ്ടു നിറഞ്ഞ ചരിത്രത്തിനു പുതിയൊരു അദ്ധ്യായം എഴുതിചെര്‍ക്കുന്നതിനു വേണ്ടിയാണോ പരക്കംപാച്ചില്‍ . കിട്ടുന്ന വാര്‍ത്താ ശകലങ്ങളെ കോടതി ശരി വയ്ക്കുന്നതിനു മുമ്പ്‌ മാധ്യമങ്ങള്‍ ശരിവയ്ക്കുന്നു .,ആണയിടുന്നു .ഇതില്‍ എവിടെയാണ് മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ ,പരിമിതികള്‍ . നിയമങ്ങള്‍ മാധ്യമങ്ങള്‍ മരന്നുപോകുന്നതാണോ .സംശയമുണ്ട്‌ ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതാകാം. ഇതിനായി ആര്ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് ജനങ്ങള്‍ക്കോ, മാധ്യമത്തിന്റെ തലപ്പത്ത്‌ ഇരിക്കുന്നവര്‍ക്കോ ,ഗെവെന്മേടിനുപോലും അറിയില്ല .ഇതുമൂലം ജനങ്ങള്‍ ചിന്താ നഗ്നരായി മാറുന്നു .കടുത്ത് നിയമങ്ങള്‍ കൊണ്ടു മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയമായി .അല്ലെങ്കില്‍ ഇനിയെങ്ങോട്ട് ? എന്ന ഉത്തരം കിട്ടാതെ നിലത്തു കിടന്നുരുളും ,കുമ്പള ഇലയിലെ ജലം പോലെ ........


- അനീ -

Jun 8, 2009



ഇന്ത്യയെ അന്വേഷിക്കുകയാണോ .....................?


ഗ്രാമങ്ങളിലേക്ക് പോകു ....


ഇന്ത്യയുടെ ആത്മാവ് അവിടെയാണ് സ്ഥിതി ചെയ്യുന്നത് .


"എം . കെ.ഗാന്ധി "

കേരളം കാലവര്‍ഷക്കെടുതിയില്‍


കാലവര്‍ഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തും പകര്‍ച്ചപനിയും, മറ്റു രോഗങ്ങളും പടര്‍ന്ന്‌ പിടിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം പനിബാധിതരുടെ എണ്ണം 25,000 കവിഞ്ഞു. രോഗം തടയുന്നതിനോടൊപ്പം രോഗബാധിതര്‍ക്ക് യഥാസമയം ചികിത്സ എത്തിക്കാന്‍ വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് ക്രിയാത്മകമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. മറ്റു ജില്ലകളില്ലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളികളയാനാവില്ല . സംസ്ഥാനത്തെ ആയിരക്കണക്കിനുള്ള സന്നദ്ധ സംഘടനകള്‍ കര്‍മോത്സുകരായി ഒരു യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താത്തപക്ഷം കേരളം വലിയ പ്രതിസന്ധിയിലേക്ക് കടക്കും. ഡോക്ടര്‍മാരുടെയും, മറ്റു ആതുര സേവകരുടെയും നിസ്സുഃര്‍്തധമായ പരിശ്രമത്തിന്റ്റെ ഫലമായി മാത്രമെ ഈ പ്രശ്നത്തിന് ഒരു പരിഹാരം നേടാന്‍ സാധിക്കു.

നമ്മുടെ മൂല്യങ്ങള്‍

നാം മലയാളികള്‍ ഏറ്റവും വില കല്‍പ്പിക്കുന്നത് കുടുംബം എന്ന സങ്കല്പ്പതിനാണ്. ഒരു വിട്ടു വീഴ്ച്ചയ്കും തയ്യാറാകാതെ നാം ആ സങ്കല്‍പ്പത്തെ നെഞ്ചോട് ചേര്ത്തു പിടിച്ചു. അതിന് വേണ്ടി നഷ്ടമാക്കേണ്ടി വന്ന സര്ഗാത്മകതയെയും വ്യക്തി സ്വാതന്ത്ര്യത്തെയും നാം തമസ്കരിച്ചു. സമൂഹത്തിന്റെ കെട്ടുറപ്പിന് ആ ബന്ധനം ആവശ്യമാണെന്ന് അന്ഗീകരിക്കുംപോഴും, അത് സാര്‍വജനീനമായി അന്ഗീകരിക്കണം എന്ന പിടി വാശി പാടില്ല. ആ സങ്കല്‍പ്പത്തിന് പുറത്ത്‌ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരെ മാന്യതയോടെ പരിഗണിക്കാന്‍ നാം പക്വത നേടണം.

പ്രണയ ആഭിമുഖ്യം ഇല്ലാത്ത സമൂഹം ആയി ആണ് മലയാളികളെ പൊതുവെ പറയാറ്‌. ഇത്ര പ്രണയ വൈമുഖ്യം നമുക്ക്‌ എങ്ങനെ വന്നു? ഭാരതീയ ഇതിഹാസങ്ങള്‍ പ്രണയത്തിന്റെ ദൈവികതയെ ആദരിച്ചിരുന്നു. രാധാ-കൃഷ്ണ പ്രണയം ഉത്തമമായ പ്രണയ മാതൃക അയിരുന്നു. എന്നാല്‍ കേരളത്തിന്റെ ചരിത്രവും കഥകളും പ്രണയത്തില്‍ ഊന്നി ഉള്ളത്‌ അല്ല. നമ്മുടെ നായകന്മാരും നായികമാരും ഉത്തമ കുടുംബസ്തര്‍ ആയിരുന്നു. ഇതേ രീതിയിലുള്ള സദാചാര ക്രമത്തെ തുടര്‍ന്നും നാം പിന്‍തുടരുക ആയിരുന്നു.

മരുമക്കത്തായ ദായ ക്രമത്തില്‍ സ്ഥിതി മറ്റൊന്നാനെന്കിലും സ്ത്രീകള്‍ കുടുംബം എന്ന സ്ഥാപനത്തിന്റെ ഇരകള്‍ ആയിരുന്നു. അവളുടെ പ്രണയ ജീവിതം വിവാഹം എന്ന ആചാരതിലെക്ക് ഉള്ള ചവിട്ടു പടികള്‍ മാത്രം ആയിരുന്നു. നിരുപാധികമായി പ്രണയിക്കുക എന്ന ചിന്തയെ അംഗീകരിക്കാന്‍ നമ്മുടെ മനസ്സ്‌ വളര്‍ന്നിരുന്നില്ല. വിവാഹ ബന്ധം പ്രണയ ജീവിതത്തിന്റെ അവസാനം എന്ന ധാരണ പരത്തുകയും എന്നാല്‍ അതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുക ആയിരുന്നു പരക്കെ ഉണ്ടായിരുന്ന രീതി. ആ നിയമത്തിന്റെ ബലിയാടുകള്‍ ആയത് സ്ത്രീകള്‍ ആയിരുന്നു. അത് കൊണ്ടു തന്നെ മാധവിക്കുട്ടി യുടെ തുറന്നെഴുത്തുകള്‍ കേട്ട ഫ്യൂഡല്‍ സമൂഹത്തിനു അതിനെ വിലയിരുത്താന്‍ ഉള്ള സഹിഷ്ണുത ഉണ്ടായിരുന്നില്ല.

ഇവിടെ വിവാഹം എന്നത് ഒരാളുടെ പരമമായ ജീവിത ലക്ഷ്യം ആണെന്ന ചിന്ത എങ്ങനെയോ കടന്നു കൂടിയിരിക്കുന്നു. ജീവിതത്തിന്റെ ഒരു അനിവാര്യത ആയ സ്ത്രീ പുരുഷ ബന്ധത്തെ അത് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ നാം ആഘോഷിക്കുന്നു. വിവാഹങ്ങള്‍ ഉത്സവങ്ങള്‍ ആയി മാറുന്നു. ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തി,പഠിപ്പിച്ച് , വിവാഹിതരാക്കി മക്കളെ പരിപൂര്‍ണരാക്കുന്ന രക്ഷ കര്‍ത്താക്കള്‍ പെരുകി വരുന്നു. അവിടെ സ്ത്രീയും പുരുഷനും വില പേശപ്പെടുകയാണ്. സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പദവിയുടെയും പേരിലുള്ള ഈ കച്ചവടത്തില്‍ രണ്ടു പേരുടേയും മാനസിക തലങ്ങള്‍ കാര്യമാക്കാറില്ല. ഇതാണ് വര്‍ദ്ധിച്ചു വരുന്ന വിവാഹ മോച്ചനങ്ങല്ക് കാരണം ആകുന്നത്.

WOD, after WED

(As taken from Vyga News)
What day is today?

Today is World Oceans Day. Yes there is a day like that, and it comes 3 days after World Environment Day (WED). It has been around since 1992, but it is going official this year! The United Nations has declared June 8 to be World Oceans Day.

So why do we need such a day? To celebrate our world ocean, and our connection to it.

The official website reminds you of a number of reasons why we should - your oxygen, your water, food, medicines and climate control, among many others.

What the ocean-day project wants us to do is stop taking the world's ocean for granted. World's Ocean Day is a reminder to change perspective, learn, change our ways and celebrate.

Every part of the world is involved in a number of activities to celebrate the day.

India is having a photographic exhibition on Ocean at Mumbai today to draw attention to the deteriorating coastal areas in India. The exhibition, arranged by The Institute of Science, aims to create awareness among fishermen, school-children and others. In Chennai, a quiz show is being conducted today, on oceans of the world.

Jun 7, 2009

എത്രപേരാണ് ഈ മഴക്കാലത്ത് പട്ടിണികിടന്നു മരിക്കുക ?

ടി. വി. യിലിരുന്ന് കൂട്ടിലിട്ട പക്ഷിയെപ്പോലെ അഴീക്കോട് വിസർജ്ജിക്കുന്നു. അതുകണ്ട് ചപ്പാത്തിയും ചിക്കനും കഴിക്കുമ്പോളുണ്ട് എനിക്കൊരു തോന്നലുണ്ടായി. എത്രപേരാണീ മഴക്കാലത്ത് പട്ടിണി കിടന്ന് മരിക്കുക ? അതാലോചിച്ചപോഴേയ്ക്കും ഐ .പി.എല്. തുടങ്ങി. ഹാ ഹാ വിശക്കുന്നവരേ പണിയില്ലാത്തവരേ നിങ്ങളൊക്കെ വി.എസിനും അഴീക്കോടിനും രണ്ട് മുദ്രാവാക്യം വിളിച്ച് മരിക്കാനൊരുങ്ങിക്കൊള്ളുക.

Jun 5, 2009

Say Green on WED

(As taken from http://vyganews.com)

5 Jun 2009: It is June 5 again, which means it is that time of the year when the world remembers it is time for some greenness. It is World Environment Day. In short, it is WED.

WED was first launched in 1972 by the United Nations General Assembly, which means we are celebrating its 37th anniversary today. The day's agenda is:

* Give a human face to environmental issues

* Empower people to become active agents of sustainable and equitable development

* Promote an understanding that communities are pivotal to changing attitudes towards environmental issues

* Advocate partnership which will ensure all nations and peoples enjoy a safer and more prosperous future

Every year UN celebrates this day with a theme, a host city, a slogan and some events. This year's theme and slogan is 'Your Planet Needs You-UNite to Combat Climate Change'. Mexico is the host city. Countries are planning to observe the day with a number of events and activities.

It is no surprise that climate change has become the focus this year. Even after increasing warnings by word of mouth, emails and websites, sessions and conferences, awareness campaigns and speeches, a good part of the world still chooses to be indifferent to the cause.

A number of youth groups and environmentalists have emerged to spread the message, to alert and seek urgent attention to the cause.

On this day, as activists all over the world keep at their efforts in telling the world 'This is for us, this is for our children', every one of us can stop for a moment and wonder what all the hue and cry is about anyway.

What about Earth?

What would happen to dear Earth that has borne generations for eons? What would happen to the future generations? Before we shrug and say 'Who knows', we can do a little mind game. Imagine we are part of the generation yet to be born. Imagine we are those unfortunate ones who are to suffer the effects of what previous generations had done by turning away from the cries of a pained Earth. Being born into a world that was in the ruins because the people who lived there did not care for it - that is not what we want is it?

The first thing to do is shed off the thought that 'We are safe anyway, we don't need to worry about the future of this planet'. The earth has been a home to us all these years. It is time to give our home some attention. It is time to say 'I care'.

Be it taking cloth bags to shop to avoid using plastic, or switching off lights you don't need, or saving a drop of water everyday, or saving a piece of paper by printing on both sides - let it be small, but when every one of us are alert and at it all the time, it is going to make a great difference.

On this day, on WED, let us try to understand what danger we are in, and what we can do to protect our planet. On this day, each of us can make a silent oath to do our part in making the world a greener place, in making it a safe haven for generations to come.

Jun 3, 2009

സംസ്ഥാനചലച്ചിത്ര അവാര്‍ഡ്



സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കഥാചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌. അടൂരിന്റെ ഒരുപെണ്ണും രണ്ടാണും ആണ്‌ മികച്ച ചിത്രം. മികച്ച നടനായി തലപ്പാവിലെ അഭിനയത്തിന്‌ ലാലിനെയും വിലാപങ്ങള്‍ക്കപ്പുറത്ത്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കയെയും തിരഞ്ഞെടുത്തു. സാസ്‌ക്കാരിക മന്ത്രി എം എ ബേബിയാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയമാണ്‌. മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ്‌ ബയോസ്‌കോപ്പിന്റെ സംവിധായകനായ മധുസൂദനന്‌ ലഭിക്കും. മികച്ച നവാഗതസംവിധായകനായി തലപ്പാവിന്റെ സംവിധായകനായ
മധുപാലിനെ തിരഞ്ഞെടുത്തു. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഭൂമിമലയാളം ആണ്‌ മികച്ച രണ്ടാമത്തെ ചിത്രം. തിരക്കഥയിലെ അഭിനയത്തിന്‌ അനൂപ്‌ മേനോനെ മികച്ച രണ്ടാമത്തെ നടനായും ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രവീണയെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന്‌ നിവേത തോമസിനാണ്‌ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം. മികച്ച കഥാകൃത്തായി ആര്യാടന്‍ ഷൗക്കത്തിനെയും(വിലാപങ്ങള്‍ക്കപ്പുറം), ഛായാഗ്രാഹകനായി എം ജെ രാധാകൃഷ്‌ണനെയും(ബയോസ്‌കോപ്പ്‌), ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പിനെയും(ഗുല്‍മോഹര്‍), സംഗീതസംവിധായകനായി എം ജയചന്ദ്രനെയും(മാടമ്പി) തിരഞ്ഞെടുത്തു. ഇതാദ്യമായി മികച്ച ഹാസ്യനടന്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌ മാമുക്കോയക്ക്‌ ലഭിച്ചു.

Jun 2, 2009

Taroor and wife

Jun 1, 2009

പെണ്മയുടെ പ്രയാനവുമായ് നീര്‍മാതളം കൊഴിഞ്ഞകാലം




എന്റെ മരണം എങ്ങനെയാകണമെന്നു ഞാന്‍ സങ്കല്പ്പിക്കുന്നുണ്ട് .........


നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ ............


കിടക്കയില്‍ ഏതോ സ്വപ്നം കണ്ടു കിടക്കുംപോലെ .............


-മാധവിക്കുട്ടി -