
സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കഥാചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്. അടൂരിന്റെ ഒരുപെണ്ണും രണ്ടാണും ആണ് മികച്ച ചിത്രം. മികച്ച നടനായി തലപ്പാവിലെ അഭിനയത്തിന് ലാലിനെയും വിലാപങ്ങള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയെയും തിരഞ്ഞെടുത്തു. സാസ്‌ക്കാരിക മന്ത്രി എം എ ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയമാണ്. മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ് ബയോസ്‌കോപ്പിന്റെ സംവിധായകനായ മധുസൂദനന് ലഭിക്കും. മികച്ച നവാഗതസംവിധായകനായി തലപ്പാവിന്റെ സംവിധായകനായ
ഭൂമിമലയാളം ആണ് മികച്ച രണ്ടാമത്തെ ചിത്രം. തിരക്കഥയിലെ അഭിനയത്തിന് അനൂപ് മേനോനെ മികച്ച രണ്ടാമത്തെ നടനായും ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രവീണയെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് നിവേത തോമസിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം. മികച്ച കഥാകൃത്തായി ആര്യാടന്‍ ഷൗക്കത്തിനെയും(വിലാപങ്ങള്‍ക്കപ്പുറം), ഛായാഗ്രാഹകനായി എം ജെ രാധാകൃഷ്‌ണനെയും(ബയോസ്‌കോപ്പ്), ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പിനെയും(ഗുല്‍മോഹര്‍), സംഗീതസംവിധായകനായി എം ജയചന്ദ്രനെയും(മാടമ്പി) തിരഞ്ഞെടുത്തു. ഇതാദ്യമായി മികച്ച ഹാസ്യനടന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മാമുക്കോയക്ക് ലഭിച്ചു.
No comments:
Post a Comment