Aug 16, 2009

കല്ലും,മുള്ളും ചവിട്ടി അച്ഛനെ സഹായിക്കാന്‍ എത്തിയ മകന്‍

പക്ഷപാതം കുടാതെയുള്ള വാര്‍ത്ത‍ ഇന്ന് മഴവില്ല് പോലെ ഒരു പ്രതിഭാസമാണ്.ഇത് എല്ലാവരും അറിയുന്ന സത്യം.പക്ഷെ പ്രേക്ഷകര്‍ വെറും മണ്ടന്മാരാണോ?




കഴിഞ്ഞ ദിവസം കണ്ടരരു മോഹനര്‍ക്കു സന്നിധാനത്ത് പ്രവേശനം നിഷേധിച്ചു.അച്ഛനെ സഹായിക്കാനാണ് താന്‍ എത്തിയത്‌ എന്നാണ് അദ്ദേഹം പറയുന്നത്. ഇധെഹത്തിന്റെ വക്കാലത്ത് പിടിച്ച് ചെറുമകന്‍ ചാനലുകളില്‍.




അതീവ ഗൌരവമേറിയ വിഷയമായതുകൊണ്ട് പതിവുപോലെ ചാനലുകള്‍ ഇത് ന്യൂസ്‌ ടൈംമിലെ പ്രധാന ചര്‍ച്ച വിഷയമാകി. ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സ്വകാര്യ ചാനല്‍ ക്ഷണിച്ചത് രാഹുല്‍ ഈശ്വര്‍,കുമ്മനം രാജശേഖരന്‍,തുടങ്ങിയവരെ. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ ഒരഭിപ്രായം പറഞ്ഞോട്ടെ, ഈ വിഷയത്തെ കുറിച്ച ആധികാരികമായി സംസാരിക്കാന്‍ ശ്രിശാന്തിനെയോ,പി.ടി.ഉഷേയെയോ ക്ഷണിക്കുകയായിരുന്നു കൂടുതല്‍ ഉചിതം.അവതാരകനായിരുന്ന ഈ പുള്ളി ഇപ്പോ മുടി വളര്‍ത്തി,ജുബ്ബയിട്ട്‌,കയ്യിലും,കഴുത്തിലും രുദ്രാക്ഷ മണിഞ്ഞ്‌ നടക്കുകയാ,ഇങ്ങനെയൊക്കെ ചെയ്താല്‍ ഒരാള്‍ ജ്ഞാനി ആകുമോ.പേരിനൊപ്പം ഈശ്വര്‍ ചേര്‍ത്താല്‍ ജൂനിയര്‍ ഈശ്വരന്‍ ആകുമോ. മന്ത്രിയെ വരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഒരു ചരിത്രമുണ്ടേ ഈ പുള്ളികാരന്.



മറ്റൊരു വിഷയം...



പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. രാമചന്ദ്രന്‍ കടന്നപള്ളിക്ക് ദേവസ്വം വകുപ്പ് മന്ത്രിയാകും.ഇതേ ചാനല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളില്‍ പറഞ്ഞത് ദേവസ്വം വകുപ്പ് സുധാകരനില്‍ നിന്നും "പിടിച്ചെടുത്തു" എന്നാണ്. ഈ വാക്കിന്റെ അര്‍ഥം മനസിലായില്ല. സി.പി.എം. സംസ്ഥാന സെക്രട്ടെരിഅട്ട് ആണ് മന്ത്രി സ്ഥാനത്തെ സംബന്ധിച്ച തീരുമാനം എടുത്തത്‌. പിന്നെങ്ങനെയാണ് "പിടിച്ചെടുത്തു" എന്ന വാക്ക് ഇവിടെ യോജിക്കുക.




"അതായതു മാര്‍ഗം ഏതായാലും അത് രാഹുല്‍ ഈശ്വര്‍ ആയാല്‍ പോലും വേണ്ടില്ല, ലക്‌ഷ്യം സര്‍കാരിനെയും പാര്‍ടിയെയും കരിവാരി തേക്കുക"

No comments: