Oct 24, 2009

ആ കല്ലറകളിലേക്ക് നോക്കി വായിചെടുക്കു അഭിനവ ഗാന്ധി കേരളത്തിലെ വിദ്യാര്‍ഥികള്‍ ഇന്നാളത്രയും നടന്നു വന്ന പോരാട്ടത്തിന്റെ കനല്‍ വഴികളെകുറിച്ച്.........

കലാലയങ്ങളിലേക്ക് തിന്മകള്‍ ഒന്നിന് പിറകെ ഒന്നായി കടന്നു വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരിക്കല്‍ അതിനു ഇസ്ലാമിക തീവ്രവാദത്തിന്റെ രൂപ മായിരുന്നെന്കില്‍ ഇന്ന് ലവ് ജിഹാദ് പോലുള്ള അരാജകത്വ പ്രവണതകളില്‍ എത്തി നില്‍ക്കുന്നു.


ഡസ്ക് ഇന് അടിയില്‍ മൊബൈല്‍ ഒളിപ്പിച്ചു പ്യൂണ്‍ ഇനെ ബെല്‍ അടിക്കാന്‍ ഓര്‍മിപ്പിക്കുന്ന വിദ്യാര്‍ഥികള്‍, സമരം എന്നത് പ്രതിഷേധത്തിനപ്പുറം ഒരു ദിവസത്തെ അവധിയായി ആഘോഷിക്കുന്ന കാലം.പ്രണയം എന്നത് ഒരു കോംബട്ടിഷന്‍ ഐറ്റം ആക്കി മാറ്റിയ അഭിനവ റോമിയോ മാരെ വിദ്യാര്‍ഥിനികള്‍ നെഞ്ചില്‍ ഏറ്റുന്ന കാലം.റാഗിംഗ് എന്ന ഭ്രാന്തന്‍ വിനോദത്തിന്റെ വേദികളായി കാമ്പസ്സുക്കള്‍ മാറുന്നു.ഇത് നമ്മുടെ കാമ്പസുകളുടെ ഇന്നത്തെ വിശേഷം .



ഈ പ്രശ്നങ്ങളെല്ലാം നമ്മുടെ കണ്മുന്നില്‍ അരങ്ങേറുമ്പോള്‍ ചില വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ ദേശീയ നേതാവിനെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ നമ്മുടെ കാമ്പസ്സുകളിലേക്ക് അഭിനവ രാജകുമാരനെ പോലെ ആനയിച്ചു.
ഹെലികോപ്റ്ററില്‍ ഇരുന്നു താഴെയുള്ള ക്യാമ്പസ്സ് കളിലേക്ക് നോക്കിയാലോ,വിദ്യാര്‍ഥിനികള്‍ക്കും,അധ്യാപികമാര്‍ക്കും ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്താലോ, അതൊക്കെ അഭിനവ ഗാന്ധിക്ക് മനസിലാവുമോ?


വിമാനത്തില്‍ സഫാരിയുമായി, കോടികള്‍ ചില്ലവിട്ട്, ഓട വെള്ളത്തിലുണ്ടാക്കിയ ചായക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കാന്‍, പാവപെട്ട പോലീസുകാരുടെ ഉറക്കം കെടുത്താന്‍ അങ്ങിനി ഈ കേര നാട്ടിലേക്ക് വരരുതേ!!!! കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെല്ലാം വിശദമായി ഒരു വെള്ള പേപ്പറില്‍ എഴുതി ഒരു പോസ്റ്റ്‌ കവര്‍ ഇലിട്ടു ജന്‍പത്തിലേക്ക് അയച്ചേക്കാം.അല്ലെങ്കില്‍ വിവരാവകാശ നിയമം അനുസരിച്ച് ഒരു അപേക്ഷ രാജ്യ രക്ഷാ മന്ത്രിക്കോ ,പ്രവാസികാര്യ മന്ത്രിക്കോ അയച്ചാലും മതി. അതല്ല ചായ ഒരുപാട്‌ ഇഷ്ടപെട്ടുപോയെങ്കില്‍ അതുണ്ടാക്കിയ പുള്ളി ഇപ്പൊ വെറുതെ നില്‍ക്കുവാ അദ്ധേഹത്തെ അങ്ങോട്ട്‌ പാര്‍സല്‍ ചെയ്തേക്കാം.

6 comments:

Unknown said...

campusukalil arangerunna arajakathwam mattan enthoke vazhikalanullathennu parayamo ee sakhavinu.vidhyarthikalude prasnangale kurich athiva bodhavanmaraya mattuchila vidhyarthi sanghadanakal ividuthe campusukal adaki vazhunille,avaru mathram vicharichal mathi ee campusukal nereyakan.

ഹരീഷ് കീഴാറൂർ said...

സല്യൂട്ട്. കാർത്തിക്ക് നിന്റെ എഴുത്തിന്,തീപടരുന്ന ചിന്തകള്ക്ക്.
ദിവ്യാ ,
രാജകുമാരന്റെ ജീവിതം ദാനംകിട്ടിയവരെപ്പറ്റി
സങ്കീർത്തനങ്ങളുണ്ടാകട്ടെ
മുട്ടോളം തുണിയും കൈയിലൊരു വടിയുമായ്
തോക്കിനേയും ബൂട്സിനേയും തൊൽ‌പ്പിച്ച വൃദ്ധന്
വെടിയുണ്ട നല്കിയ വറ്ഗ്ഗീയതയതയ്ക്കു വേണ്ടി
സ്തുതിപാഠകരുണ്ടാകട്ടെ
വിശുദ്ധപശുക്കളുടെ തൊഴുത്തിലേയ്ക്ക് ആഗോളതയുടെ
വൈയ്ക്കോല് വണ്ടി വരട്ടെ
അപ്പൊഴും മിണ്ടരുതൊന്നും മിണ്ടരുതേ
കാത്തിരിക്കണം ഹൈക്കമാന്റില് നിന്നോല വരും വരെ
എന്നിട്ട് കീ....യെന്ന് കരയണം
ഭാരത് മാതാ കീ യെന്ന്
ക്ഷമിക്കൂ ദിവ്യാ കേരളത്തിലെ ക്യാമ്പസിനെപ്പറ്റിയല്ല എന്റെ രാജ്യത്തെപ്പറ്റിയാണ് ഞാനാശങ്കപ്പെടുന്നത്.

Karthik V.R. said...

കൂട്ടായ്മക്കും സംഘ ബോധത്തിനും പിടി കൊടുക്കാതെ തന്റെ കാര്യം മാത്രം ചിന്ദിക്കുന്ന ഒരു വിദ്യാര്‍ഥി സമൂഹമാണ്‌ ഇന്ന് നിലനില്‍ക്കുന്നത് , ഞാന്‍ എന്ന നാനോ സങ്കല്‍പ്പത്തിലേക്ക്‌ ഒരു വലിയ ജനത ഉള്‍വലിയുമ്പോഴാണ് ഇത്തരം ആരാജകത്വങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് സുശക്തമായ വിദ്യാര്‍ഥി കൂട്ടായ്മകളോ, സംഘടന സംവിധാനമോ അനിവാര്യമാണ്. അത് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള കലാലയ രാഷ്ട്രീയമാവരുത്. ഏതൊരു അനീതിക്കെതിരെ ശക്തമായി നിലകൊള്ള ആനും,സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും അതിനു കഴിയണം.സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ മുട്ട് കുത്തിച്ച ഗാന്ധിജിയുടെ പിന്‍ഗാമികള്‍ക്കും,ഇന്ദിരാ ഗാന്ധി സമ്മാനിച്ച അടിയന്തരാവസ്ഥയുടെ കറുത്ത നാളുകല്‍ക്കെതിരെ പോരാടിയ വരുടെ പിന്‍ഗാമികള്‍ക്കും കേവലം ഒരു കാമ്പസിലെ ഏതെങ്കിലും സംഘടനകളുടെ അടക്കിവാഴ്ചക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ആവുന്നിലെങ്കില്‍ അത് ആ പിന്‍ഗാമികളുടെ പോരായ്മയാണ്.

Unknown said...

SWANTHAM RAJYATHE KURICH ASHANKAPEDAN ORU POURANENKILUM UNDENNARINJATHIL ATHIYAYA SANTHOSHAM HAREESH.EZHUTHUKALILUM VAKUKALILUM MATHRAM EE ASHANKAKAL OTHUNGATHIRIKATE......

SHABDHAM UYARTHIYAL MATHRAM PORALLO KARTHIK.KATHIYUM KODUVALUM KADARAYUM PRAYOGIKKAN PAVAM GANDHI THANTE PINGAMIKALKU PARANJU KODUTHILA,ATH PRAYOGIKATHATHANU AVARUDE PORAYMAYENKIL,AA PORAYMA SAMMATHIKUNNU.ANEETHIKALKETHIRE SAKTHAMAY NILAKOLLUNNA SAAMUHYA VISHAYANGALIL SAKTHAMAY IDAPEDUNNA VIDHYARTHI PRASTHANAM VALLYETTAN MARUDE KALIPPAVAKALAYI MARATHIRIKKAN SRADHIKKUKA.

Karthik V.R. said...

ഒരു വാഗ്വാതത്തിനില്ല എങ്കിലും,,,,,,,,
കത്തിയും കടാരയും കൊടുവാളും പ്രയോഗിക്കാന്‍ ഗാന്ധിജി പിന്‍ഗാമികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാതതുകൊണ്ടാവും കോട്ടെഷെന്‍ സംഘങ്ങളെ ആശ്രയിക്കുന്നത്. പ്രിയപ്പെട്ട സഹോദരി കൊലക്കേസ്സ് പ്രതിയായ ഇപ്പോഴത്തെ കണൂര്‍ എം.പി. കെ.സുധാകരനെ അറിയുമോ, ഗുജറാത്ത്‌ രക്ത ഭൂമി ആക്കിയ മോഡി ക്ക് സ്തുതി പാടിയ എ.പി.അബ്ദുള്ളക്കുട്ടിയെ അറിയുമോ, സിക്കുകാരെ കൊന്നൊടുക്കിയ ജഗദീഷ്‌ ടൈറ്റിലേറെ അറിയുമോ, അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്ന് മറ്റുള്ളവരെ മുദ്ര കുത്തുമ്പോള്‍ പിന്നിലേക്കു നോക്കി അഹിംസ യുടെ മണമെങ്കിലും ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. സംഘടനയെ നയിക്കാന്‍ ഒരു തേരാളി ഉള്ളതും,കൈ പിടിച്ചു നടത്താനും,അനുഭവ സമ്പത്തില്‍ നിന്ന് ഉപദേശങ്ങള്‍ നല്‍കാനും ഗുരു സ്ഥാനത്ത് വല്യേട്ടന്‍ മാര്‍ ഉള്ളത് അനുഗ്രഹമാണ്.

Deepankur D S said...

http://theuncreator.blogspot.com/2009/10/rahul-factormuch-ado-about-nothing.html