ഒരു സര്‍കാരിന്റെ നേട്ടങ്ങളും വിഴ്ച്ചകളും തുറന്നു ചര്‍ച്ചചെയപെടെണ്ട സ്ഥലമാണ് തിരഞ്ഞെടുപ്പ് പ്രചരണ വേദികള്‍ . എന്നാല്‍ ഇകഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രചരണ വേദികളില്‍ ഒന്നും തന്നെ പൊതു താല്‍പര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപെട്ടില്ല.സീറ്റ് വിഭജനം, മുന്നണി ബന്ദങ്ങള്‍, വിമതര്‍ തുടങ്ങി അപ്രധാന വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയപെട്ടു .അബ്ദുല്‍ നാസര്‍ മദിനി യെ മാധ്യമങ്ങള്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകി. അതുപോലെ തന്നെ രാഷ്ട്രിയ പാര്‍ട്ടികളും അവരവരുടെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തികുന്നതില്‍ പരാജയപെട്ടു. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? യു. പി.എ ഗവണ്മെന്റ് ഇടതുപക്ഷത്തിന്റെ സഹായത്തോടെ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാകിയ പല ജനപ്രിയ പദ്ധതികളും തെരഞ്ഞെടുപ്പില്‍ എടുത്തു കാട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഉദാഹരണത്തിന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കര്‍ഷക കടാശ്വാസ പദ്ധതി ,വിവരാവകാശ നിയമം മുതലായവ.
മായാവതികും, ജയലളിതകും എതിരെ നിരന്ദരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നവര്‍, നവീന്‍ പട്നൈകിനെ വര്‍ഗീയ വാദി എന്നും സാമ്രാജിത്വവാദി എന്നും വിശേശിപിച്ചവര്‍.തത്വാതിഷ്ടിത നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച സി.പി. എം അവരും കണക്കു കൂട്ടല്‍ രാഷ്ദ്രിയതിലെക്കോ? അതും ചര്‍ച്ച ചെയ്യ പെട്ടില്ല. ആരാധനാലയം തകര്‍ത്ത കേസിലെ മുഖ്യ പ്രതി പ്രധാന മന്ത്രി ആയാലും, അമ്മയോ മകനോ അവര്‍ നിയോഗിക്കുന്ന ഏതെങ്കിലും തൊപ്പിയോ പ്രധാന മന്ത്രി ആയാലും അതില്‍ നമ്മുടെ അഭിപ്രായവും രേഖപെടുതിയല്ലോ എന്ന് വോട്ടു ചെയ്ത സാധാരണകാരനു സമാധാനിക്കാം.
Apr 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment