Apr 5, 2009

daisy

ഞാന്‍ ഒരു രഹസ്യം പറയട്ടെ?
ഡെയ്സി ഇക്കുറി .....

പണ്ടൊരു വേനലില്‍ കാത്ത് നിന്നു
നേടി വിരലിലൊരു കാക്കപ്പുള്ളി.

സുരക്ഷിതത്വത്തിന്റെ കറുത്ത
ബട്ടനില്‍ അഭിമാനിച്ചു.

ആ ദിവസം മാത്രം അവള്‍ ഒന്നാംകിടക്കാരി.

പിന്നെയും അവള്‍ ദൈവങ്ങളില്‍
നിന്നും തീണ്ടാപ്പാടകലെ നിന്നു,

തെരുവുകളിലെ കാമക്കണ്ണുകള്‍
വസ്ത്രാക്ഷേപം തുടര്‍ന്നു.

അവള്‍ രണ്ടാം തരം പൌര എന്നവര്‍ ആര്‍ത്തു.

വീണ്ടും ഒരു ദിവസത്തെ രാജ്ഞി ആകാം.

വേണ്ട, എന്തിനീ നഖത്തില്‍
പാടു വീഴ്ത്തനം?

ഞാന്‍ ഒരു രഹസ്യം പറയട്ടെ?
ഡെയ്സി ഇക്കുറി .....

No comments: