May 11, 2009

മോഡിയെ വാഴ്ത്തി പാടൂ , കോണ്‍ഗ്രസില്‍ അങ്ങമാകൂ

രാഷ്ട്രിയവും,രാഷ്ട്രിയ നേതാക്കളും വിദ്യാഭ്യാസ പ്രഭുധരായ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വീണ്ടും പരിഹാസ കഥാപാത്രങ്ങളായി മാറികൊണ്ടിരിക്കുന്നു .അതില്‍ ഏറ്റവും പുതിയ കഥാപാത്രമാണ് കണ്ണൂരിന്റെ സ്വന്തം എ.പി.അബ്ദുള്ളകുട്ടി.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് പക്വത എത്തും മുമ്പേ പാര്‍ലമെന്‍റില്‍ എത്താന്‍ ഭാഗ്യം ലഭിച്ച ഒരു തമാശക്കാരന്‍ . താന്‍ ആസ്വദിച്ചിരുന്ന അധികാരവും ,സൗഭാഗ്യവും കൈവിട്ടു പോയപ്പോള്‍ ആ വേദന മറക്കാന്‍ ഫലിതം പറഞ്ഞു സ്വയം പൊട്ടിച്ചിരികുമ്പോള്‍ ,സദസ്സിലുള്ളവര്‍ ചിരിച്ച് മണ്ണ് കപ്പുന്നു.സി .പി .എം ഈ അനുസരണ കേടു കാട്ടിയ കുട്ടിയെ എന്തിനാണ് പുറത്താകിയതെന്നു കോണ്‍ഗ്രെസ്സുകാരായ സുഹൃത്തുകള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു .അല്ലെങ്കില്‍ അവര്‍ ഇദേഹത്തെ ചുവന്ന പരവധാനി വിരിച്ചു സ്വീകരിക്കില്ലല്ലോ .അവര്‍ക്കായി ഒരു കുറിപ്പ് :
പ്രിയ ഖദര്‍ കൂട്ടുകാരെ ,
"മഹാത്മാ ഗാന്ധി എന്നൊരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട്‌.അദ്ദേഹം ജനിച്ചത്‌ ഗുജ്ജരാത്‌ എന്നൊരു സംസ്ഥാനതാണ്. ഈ സംസ്ഥാനം ഇന്ത്യയിലാണ് .ഇപ്പോള്‍ ഇവിടം ഭരിക്കുന്നത്‌ നരേന്ദ്ര മോഡി എന്ന് പേരുള്ള ബി.ജെ.പി. നേതാവാണ്‌. സി.പി.എമ്മിനെ ക്കാള്‍ ഉപരി കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവാണ് ഇദേഹം . 2002- ലെ ഗുജ്ജരാത്‌ കൂട്ട കൊലയില്‍ മോഡിയും കുട്ട്ടരോപിതനാണ് .ഇദേഹം അധികാരം നിലനിര്‍ത്തുന്നത് വര്‍ഗീയതയിലുടെയാണ്.ബി .ജെ.പി . ഒരു സമയത്ത് ഈ വര്‍ഗീയ വിദ്വാനെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി യായി ഉയര്‍ത്തി കാട്ടാന്‍ വരെ ശ്രമിച്ചു."
ഇനി വിഷയത്തിലേക്ക് .മേല്‍ സൂചിപിച്ച അദ്ധേഹത്തിന്റെ ബ്രാന്‍ഡ്‌ അമ്ബസ്സിദര്‍ അവന്‍ ശ്രമിച്ചതിനാണ് സി.പി. എം. ഇധെഹതിനെതിരെ നടപടി സ്വീകരിച്ചത്‌. ഇതെല്ലാം മനസിലാക്കിയിട്ടണോ കോണ്‍ഗ്രസുകാരെ നിങ്ങള്‍ ..... ഇദ്ദേഹത്തിന്റെ ഒരു ചോദ്യം ഞാന്‍ ടി. വി യില്‍ കേള്‍ക്കാനിടയായി ഇതായിരുന്നു ആ ചോദ്യം "പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ എല്ലാം അരിവാള്‍ ചുറ്റിക നക്ഷത്രതിലാണോ വോട്ട് ചെയ്തതെന്ന് ? എനിക്ക് ഒരു സംശയം .കഴിഞ്ഞ പാര്‍ലമന്റ്‌ തിരഞ്ഞെടുപ്പില്‍ താങ്കളുടെ ഇപ്പോഴത്തെ നേതാവായ ഊമെന്‍ ചാണ്ടി കൈ പത്തി ക്കാണോ വോട്ട് ചെയ്തിട്ടുണ്ടാവുക.
അഭിപ്രായ സ്വാതന്ത്രിയം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌ .പക്ഷെ ഒരു പ്രസ്ഥനത്തിന്റെ ഭാകമാകുമ്പോള്‍ ,ആ പ്രസ്ഥാനത്തിന്റെ കുട കീഴില്‍ ഒരു ജനതയെ പ്രതിനിതീകരിക്കുമ്പോള്‍ അഭിപ്രായ പ്രകടനത്തിന് ഒരു കടിഞ്ഞാണ്‍ അനിവാര്യമാണ് അതല്ലെങ്കില്‍ പിന്നെ അബ്ദുവിന്റെ സ്ഥിതിയാകും.

No comments: