ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയ പെണ്ണ് കുഞ്ഞിന്റെ ചിത്രം സാമാന്യ ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഒന്നാണ്. മനസ്സാക്ഷിയുള്ള ആര്‍ക്കും ആ ചിത്രത്തെ കുറിച്ചു ഓര്‍ക്കാനോ , ചിന്തിക്കാനോ കഴിയില്ല. എന്നാല്‍, എട്ടാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയിലെ മലയാളം ചോദ്യകടലാസ്സില്‍ ഈ പടം കൊടുക്കുകയും , അതിനെ പറ്റി ഒരു ഉപന്യാസം തയാറാക്കാന്‍ കുട്ടികളോട് ആവശ്യപെടുകയും ചെയ്തിരിക്കുന്നു. ഇതു കുട്ടികളുടെ വൈകാരിക തലങ്ങലെപറ്റി ധാരണയുള്ള ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒരു കാര്യമാണ് . ഈ പരീക്ഷയുടെ ചോദ്യകടലസ്സു ഉണ്ടാക്കി ഇരിക്കുന്നത് സംസ്ഥാന അക്കാദമിക് കൌണ്‍സില്‍ ആണ് എന്നത് വിചിത്രമായി തോന്നാം. ഇതിനു അക്കാദമിക് കൌണ്‍സിലിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സര്‍കാര്‍ എന്നിവയുടെ അക്ഷന്ദവ്യമായ ഒരു തെറ്റായി ഇതിനെ കണക്കാക്കാം. വിദ്യാഭ്യാസ മേഖലയിലെ മുല്യച്യുതിയുടെ ഒരു ഉത്തമ ഉദാഹരണം ആണ് ഇതു. ഇത്തരം പ്രവണതകള്‍ തടയാനും, അതുവഴി വരും തലമുറയെ നേര്‍വഴിക്കു മുന്നോട്ടു കൊണ്ടുപോകാനും, നമ്മുടെ വിദ്യാഭ്യാസ വകുപിനു കഴിയേണ്ടിയിരിക്കുന്നു.
അര്‍ച്ചന എസ്.
Apr 12, 2009
Subscribe to:
Post Comments (Atom)
1 comment:
കണ്ണടച്ചതു കൊണ്ടോ
മറച്ചുപിടിച്ചതു കൊണ്ടോ
മാഞ്ഞുപോകുന്നില്ലല്ലോ
അർച്ചനാ
ഒന്നും
എട്ടാം ക്ലാസിലെ
നമ്മുടെ കുട്ടികൾ
ഹലോ മായാവിയും
I.p.l.ലും
കണ്ടാൽ മാത്രം മതിയോ?
അതിർത്തിയ്ക്കപ്പുറമെങ്കിലും
ഒരു കൂടപ്പിറപ്പ്
കുരുതിയ്ക്കിരയാകുമ്പോൽ
ഏതു കറൂത്ത
തുണിക്കൊണ്ട് മൂടിയാണ്
മാനസിക സംകർഷമില്ലാതെ
നാമവരെ
വളർത്തേണ്ടത്
Post a Comment