Apr 23, 2009

ജീവിതം നാടകം

William Shakespeareകലാകാരന്മാരല്ലാത്തവരായ് ലോകത്തില്‍ ആരും തന്നെ ഇല്ല .അവരവരുടെ യുക്തിക്കനുസരിച്ചും ,ജീവിതസന്തര്‍ഭമനുസരിച്ചും ഓരോരുത്തരും അത് ഉപയോഗിക്കുന്നു എന്ന് മാത്രം .ഒന്നു ചിന്തിച്ചാല്‍ ഈ രീതിയില്‍ ആയിരുന്നു ഷേക്സ്പിയര്‍ പ്രതിഭ അരങ്ങിന്റെ ലോകം കീഴടക്കിയത് .23വിശ്വസാഹിത്യകാരന്‍ ഷേക്സ്പിയറുടെ 445 ആം പിറന്നാള്‍ ദിനം .ജോണ്‍ ഷേക്സ്പിയര്‍ ,മെറി ആര്ടന്‍ എന്നീവരുടെ 8 മക്കളില്‍ മൂന്നാമനായി സ്ട്രട്ഫെടിലയിരുന്നു അദ്ധേഹത്തിന്റെ ജനനം . ലോകത്തെ അരങ്ങായി വിശേഷിപ്പിച്ച ഷേക്സ്പിയര്‍ ലണ്ടനിലായിരുന്നുതന്റെ സര്‍ഗവൈഭവം അവതരിപ്പിച്ചത് . കര്‍ട്ടന്‍ വലിക്കാരനായി,പ്രോമ്പ്ടരായ്,നടനായി അവസാനം നാടകരചയിതാവായി മാറിയ ഷേക്സ്പിയര്‍ ആ കാലഖട്ടത്തിലെ നാടക സങ്ങല്‍പ്പങ്ങളെ മുഴുവന്‍ തിരുത്തി . മനുഷ്യമനസിന്റെ നിഗൂടാതകളിലൂടെ സന്ച്ചരിച്ച് അതിന്റെ രസതന്ത്ര സമവാക്യങ്ങളെ അരങ്ങിലും കവിതയിലും ഒരുപോലെ അവതരിപ്പിച്ചു .ജീവിത വീക്ഷണത്തെ നാടകത്തിലൂടെ (കല ജീവിതം തന്നെ ) സമഗ്രമായി അദ്ദേഹം അവതരിപ്പിച്ചു .ലത്തീന്‍ ,ഗ്രീക്ക് തുടങ്ങിയ ഭാഷയിലെ പദങ്ങളെ തന്മയത്വത്തോടുകൂടി വിളക്കിച്ചെര്‍ത്തു ഭാഷക്ക് പുതിയ സൌധര്യബോധം നല്കി .20138പുത്തിയ വാക്കുകളാണ് ഈ രീതിയില്‍ ഷേക്സ്പിയര്‍ ഇംഗ്ലീഷ് ഭാഷക്ക് നല്കിയത് .ലോകത്തെങ്ങുമുള്ള സാഹിത്യം സിനിമ നാടകം എന്നീ കലകളെ ഇന്നും ഷേക്സ്പിയര്‍ കൃതികള്‍ സ്വാധിനിക്കുന്നുണ്ട് . വിവര്‍ത്തന കൃതികലായും അല്ലാതെയും സര്‍വകലാശാലകളില്‍ അദ്ധേഹത്തിന്റെ കൃതികള്‍ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പഠനം ഇന്നു അസാദ്യമാണ് .ലോകമാണ് അരങ്ങേന്ന്നും നാമെല്ലാം അതിലെ നടന്മാരാനെന്നും ഓര്‍മിപ്പിക്കാന്‍ ഷേക്സ്പിയര്‍ തന്റെ കൃതികളിലൂടെ അവസരമൊരുക്കുന്നു .ഈയൊരു യുക്തിയാണ് ജീവിതം നാടകമായി ലക്ഷ്യപ്രാപ്തിയില്‍ എത്തുമ്പോഴും പ്രതിഭലിക്കുന്നത്...........- അനീ -

No comments: